കിടപ്പറയിലെ വില്ലനെ തിരിച്ചറിയുക

ലൈംഗീകവിഷയം ആയതിനാല്‍ പലരും ഇത്തരം പ്രശ്നങ്ങള്‍ മൂടിവെച്ച് കടുത്ത മാനസികസംഘര്‍ഷത്തിന് സ്വയം വിധേയരാകുന്നതാണ് പതിവ്. പുറത്തു പറഞ്ഞാല്‍ താന്‍ കഴിവുക്കെട്ടവനാണ് എന്ന് സമൂഹം വിലയിരുത്തുമോ എന്ന ഭയം ഒരു വശത്ത്. എന്നാല്‍ ശരിയായ സമയത്ത് ശരിയായ ചികിത്സ തേടുന്നതാണ് ഉത്തമം.

കിടപ്പറയിലെ വില്ലനെ തിരിച്ചറിയുക

ശരിയായ ഉദ്ധാരണം ലഭിക്കാത്തത് പല പുരുഷന്മാരും അനുഭവിക്കുന്ന ഒരു വലിയ ലൈംഗീകപ്രശ്നമാണ്. മാനസികവും ശാരീരികവുമായ പലതും ഉദ്ധാരണക്കുറവിന് കാരണമാകുന്നുണ്ട്.

എങ്കിലും ചില ചിട്ടവട്ടങ്ങള്‍ ശീലിക്കുകയും ഉദ്ധാരണക്കുറവിന് കാരണമാകുന്ന വസ്തുക്കളെ തിരിച്ചറിയുകയും ചെയ്യുന്നത് ഒരു പരിധിവരെ ഈ അവസ്ഥയെ അതിജീവിക്കാന്‍ സഹായിക്കും.

1) മദ്യപാനം:തന്‍റെ ശരീരത്തെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മദ്യപാനം സഹായിക്കും എന്ന് ചിന്ത വികാരങ്ങളെ മദ്യത്തിന് കീഴ്പ്പെടുത്തുന്നു. തന്മൂലം തലച്ചോറിന്‍റെ പ്രജ്ഞയെ മറയ്ക്കുന്ന തരത്തില്‍ മദ്യപാനം ചെയ്യുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക.

എന്നാല്‍ ചെറിയ അളവിലുള്ള മദ്യപാനം നല്ല മൂഡ്‌ ഉണ്ടാക്കുന്നതില്‍ സഹായിക്കുന്നു എന്നും പലരും അവകാശപ്പെടുന്നു.

2) ഡിപ്രഷന്‍: ലൈംഗീകതയില്‍ ഏര്‍പ്പെടാനുള്ള സൂചനകള്‍ ശരീരത്തിന് നല്‍കുന്നത് തലച്ചോറാണ്. ഡിപ്രഷന്‍ പോലെയുള്ള മാനസികസംഘര്‍ഷത്തില്‍ ആയിരിക്കുമ്പോഴോ അല്ലെങ്കില്‍ മനസ്സില്‍ എന്തെങ്കിലും അസ്വസ്ഥ അനുഭവപ്പെടുമ്പോഴോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരിയായ ഉദ്ധാരണം ലഭിക്കണം എന്നില്ല.

3) മരുന്നുകള്‍: ചില മരുന്നുകളുടെ എഫക്റ്റുകളും കിടപ്പറയെ ബാധിച്ചേക്കാം. ഏതെങ്കിലും മരുന്ന് പതിവായി കഴിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ ഡോക്ടറിനോട് അവയെ സംബന്ധിച്ച പാര്‍ശ്വഫലങ്ങള്‍ ചോദിച്ചറിയുക.

കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതും ലൈംഗീകജീവിതത്തെ സാരമായി ബാധിച്ചേക്കാം.

4) അമിതാവേശം: ഏതു കാര്യത്തെക്കുറിച്ചും അമിതാവേശം പ്രകടിപ്പിക്കുകയോ കടുത്ത നിരാശ അനുഭവിക്കുകയോ ചെയ്യുമ്പോള്‍ അത് അറിയാതെ ഉദ്ധാരണത്തെയും ബാധിക്കും.

5) അമിതവണ്ണം: ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ അത് രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നു.ഇത് രക്തകുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുകയും ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യും.

6) പങ്കാളിയുമായുള്ള അടുപ്പം: ലൈംഗീകബന്ധത്തിലേര്‍പ്പെടുന്ന പങ്കാളിയുമായി മാനസികമായ അടുപ്പമില്ലെങ്കില്‍ കിടപ്പറയില്‍ പരാജയം സംഭവിക്കാന്‍ മറ്റൊരു കാരണം തേടേണ്ടതില്ല. ആത്മവിശ്വാസത്തോടെ പെരുമാറാന്‍ ഇത് സഹായിക്കും.