നോട്ടു നിരോധനത്തെ തുടര്‍ന്ന് പകലന്തിയോളം അശ്രാന്ത പരിശ്രമം ചെയ്യുന്ന ബാങ്ക് ജീവനക്കാരെ പ്രകീര്‍ത്തിച്ച് ബന്യാമിന്‍

പട്ടാളക്കാരന്റെ മാത്രം ഊര്‍ജ്ജസ്വലതയല്ല ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും അവശ്യഘട്ടങ്ങളില്‍ ഓരോ പൗരന്റെ കടമയും വിലപ്പെട്ടതാണെന്ന് നാം ഇനിയെങ്കിലും സൗമനസ്യത്തോടെ മനസിലാക്കേണ്ടതുണ്ട്- ബന്യാമിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നോട്ടു നിരോധനത്തെ തുടര്‍ന്ന് പകലന്തിയോളം അശ്രാന്ത പരിശ്രമം ചെയ്യുന്ന ബാങ്ക് ജീവനക്കാരെ പ്രകീര്‍ത്തിച്ച് ബന്യാമിന്‍

അപ്രതീക്ഷിതമായി രാജ്യത്ത് നടപ്പിലായ നോട്ടു നിരോധനത്തെ തുടര്‍ന്ന് കഷ്ടത്തിലായ വിഭാഗങ്ങളില്‍ ബാങ്ക് ജീവനക്കാരും കാണും. പകലന്തിയോളം അശ്രാന്ത പരിശ്രമം ചെയ്യുന്ന ബാങ്ക് ജീവനക്കാരെ പ്രകീര്‍ത്തിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. പൊതുവെ ആയാസകരമായ ദിവസങ്ങളാണ് ബാങ്ക് ജീവനക്കാരുടേതെന്നും ഇപ്പോള്‍ അത് നാലിരട്ടി വര്‍ധിച്ചിരിക്കുകയാണെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.

പട്ടാളക്കാരന്റെ മാത്രം ഊര്‍ജ്ജസ്വലതയല്ല ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും അവശ്യഘട്ടങ്ങളില്‍ ഓരോ പൗരന്റെ കടമയും വിലപ്പെട്ടതാണെന്ന് നാം ഇനിയെങ്കിലും സൗമനസ്യത്തോടെ മനസിലാക്കേണ്ടതുണ്ട്- ബന്യാമിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എത്രയൊക്കെ ജോലി ആയാസമുണ്ടെങ്കിലും അപ്പോഴും ക്ഷമയോടെ, പുഞ്ചിരിയോടെ, കൂടുതല്‍ ഊര്‍ജ്ജത്തോടെ കൂടുതല്‍ നേരം പണിയെടുക്കാന്‍ ഉത്സാഹം കാണിക്കുന്ന ബാങ്ക് ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും ബന്യാമിന്‍ പറഞ്ഞു.

Read More >>