ഐഎസിനെ തുടച്ചു നീക്കി ഇറാഖ് സൈന്യം മുന്നേറുന്നു; വര്‍ഷങ്ങള്‍ക്കു ശേഷം മൊസൂളിലെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഐഎസ് പതാകയ്ക്കു പകരം ഇറഖിന്റെ ഔദ്യോഗിക പതാക ഉയര്‍ന്നു

മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ പോരാട്ടം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോട്ടാര്‍ഷെല്ലുകളും റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളുമായാണ് ഐഎസ് ഭീകരര്‍ സൈന്യത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ ശക്തമായ തിരിച്ചടയോടെ ഇറഖ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഐഎസിനെ തുടച്ചു നീക്കി ഇറാഖ് സൈന്യം മുന്നേറുന്നു; വര്‍ഷങ്ങള്‍ക്കു ശേഷം മൊസൂളിലെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഐഎസ് പതാകയ്ക്കു പകരം ഇറഖിന്റെ ഔദ്യോഗിക പതാക ഉയര്‍ന്നു

മൊസൂളില്‍ ഐഎസിനെ തുടച്ചു നീക്കി ഇറാഖ് സൈന്യം മുന്നേറുന്നു. കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തില്‍ മൊസൂളിലെ ആറ് പ്രദേശങ്ങള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തു. മലായിന്‍, സാമാ, ഖാദ്ര, കര്‍കുക്ലി, ഖുദ്‌സ്, കരാമ എന്നീ സ്ഥലങ്ങളാണ് ഐഎസില്‍നിന്നും സൈന്യം തിരിച്ചുപിടിച്ചത്. നഗരങ്ങള്‍ പിടിച്ചെടുത്ത സൈനികര്‍ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നിന്നും ഐഎസിന്റെ പതാക മാറ്റി ഇറാഖിന്റെ ഔദ്യോഗിക പതാക ഉയര്‍ത്തുകയും ചെയ്തു.

മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ പോരാട്ടം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോട്ടാര്‍ഷെല്ലുകളും റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളുമായാണ് ഐഎസ് ഭീകരര്‍ സൈന്യത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ ശക്തമായ തിരിച്ചടയോടെ ഇറഖ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

50,000 ഇറാക്കി സൈനീകരും കുര്‍ദ് പോരാളികളും സുന്നി അറബ് പോരാളികളും ഷിയ പോരാളികളും ഐഎസിനെതിരായ അന്തിമ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊസൂളിലെ ആറ് പ്രദേശങ്ങള്‍ വീണതോടെ ഐഎസ് പ്രതിരോധത്തിലായിക്കഴിഞ്ഞു. ഐഎസ് നിലവില്‍ വന്നതിനു ശേഷമുള്ള ശക്തമായ തിരിച്ചടിയാണ് ഭീകരര്‍ ഇപ്പോള്‍ ഇറാഖില്‍ മനരിട്ടുകൊണ്ടിരിക്കുന്നത്.

മൊസൂളില്‍ 3,000 നും 5,000 നും ഇടയില്‍ ഐഎസ് ഭീകരര്‍ സൈന്യത്തിനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>