ബാഴ്‌സയെ വിറപ്പിച്ച് റയൽ സോഷ്യഡഡ്; മത്സരം 1-1ന് സമനിലയിൽ

ബാഴ്‌സയുടെ ഗോളിന്റെ സ്‌കോറർ ലയണൽ മെസിയാണെങ്കിലും യഥാർത്ഥ ശിൽപ്പി നെയ്മറായിരുന്നു. ഇടതു വിങ്ങിലൂടെ നെയ്മർ കയറ്റിക്കൊണ്ടുവന്ന പന്ത് സ്‌ക്വയർ ചെയ്ത് ബോക്‌സിനുള്ളിലുണ്ടായ മെസിക്ക് കൈമാറി. ക്ലോസ് റേഞ്ചിൽ വച്ച് വലയ്ക്കുള്ളിലേക്ക് നിറയൊഴിക്കുമ്പോൾ ഗോളി റൂളിക്ക് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ.

ബാഴ്‌സയെ വിറപ്പിച്ച് റയൽ സോഷ്യഡഡ്; മത്സരം 1-1ന് സമനിലയിൽ

അനോറ്റ: ലാലിഗയിൽ റയൽ സോഷ്യഡഡിനെതിരായ മത്സരത്തിൽ മെസിയുടെ ഗോളിൽ ബാഴ്‌സയ്ക്ക് രക്ഷ. സീസനിലെ 19-ആം ഗോളിലൂടെയാണ് ലയണൽ മെസി തന്റെ ടീമിന് സമനില സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ സോഷ്യഡഡ് വില്യൻ ജോസിലൂടെ മുന്നിലെത്തി.

53-ആം മിനുറ്റിലായിരുന്നു വില്യന്റെ ഹെഡ്ഡർ ഗോൾ പിറന്നത്. ബോക്‌സിലെത്തിയ ഒരു സിംപിൾ ബാൾ പിടിച്ചെടുക്കുന്നതിനിടെ വഴുതിയ മഷറാനോയെ മറികടന്ന് പന്ത് കൈക്കലാക്കിയ വെല വലയ്ക്കുള്ളിലേക്ക് പായിച്ചെങ്കിലും ബാഴ്‌സ ഗോളി സ്റ്റീഗൻ രക്ഷകനായി. എന്നാൽ റീബൗണ്ട് ചെയ്തുവന്ന പന്ത് 12 വാര അകലെ നിന്നും തല കൊണ്ട് കുത്തി വലയ്ക്കുള്ളിലാക്കി ബ്രസീലിയൻ സ്‌ട്രൈക്കർ വില്യൺ സോഷ്യഡഡിനെ മുന്നിലെത്തിച്ചു. ഈ സമയം പീക്കെ ഗോൾ ലൈനിൽ നിൽപ്പുണ്ടായിരുന്നെങ്കിലും നിസഹായനായിരുന്നു.


അനോറ്റ സ്‌റ്റേഡിയത്തിൽ ബാഴ്‌സയുടെ ദുർവിധി ഈ മത്സരത്തിലും തുടരുകയാണെന്ന ബോദ്ധ്യത്തിൽ ആരാധകരും താരങ്ങളും നിരാശരായി. ഇതിനു മുൻപ് നടന്ന ആറു മത്സരങ്ങളിൽ അഞ്ചിലും പരാജയമായിരുന്നു ബാഴ്‌സയുടെ വിധി. നിരാശയിലേക്ക് ആഴ്ന്നിറങ്ങും മുൻപ് ആറു മിനുറ്റിനകം തന്നെ മെസിയിലൂടെ ലൂയിസ് എൻ റിക്കിന്റെ ശിഷ്യർ മറുപടി നൽകി.

59-ആം മിനുറ്റിൽ പിറന്ന ബാഴ്‌സയുടെ ഗോളിന്റെ സ്‌കോറർ ലയണൽ മെസിയാണെങ്കിലും യഥാർത്ഥ ശിൽപ്പി നെയ്മറായിരുന്നു. ഇടതു വിങ്ങിലൂടെ നെയ്മർ കയറ്റിക്കൊണ്ടുവന്ന പന്ത് സ്‌ക്വയർ ചെയ്ത് ബോക്‌സിനുള്ളിലുണ്ടായ മെസിക്ക് കൈമാറി. ക്ലോസ് റേഞ്ചിൽ വച്ച് വലയ്ക്കുള്ളിലേക്ക് നിറയൊഴിക്കുമ്പോൾ ഗോളി റൂളിക്ക് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ.
നെയ്മർ - മെസി - സുവാരസ് എന്ന ലോകോത്തര മുന്നേറ്റനിരയെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു റയൽ സോഷ്യഡഡിന്റെ മുന്നേറ്റം. ആറു ഷോട്ടുകൾ റയൽ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോൾ ആകെ രണ്ടു തവണ മാത്രമാണ് ബാഴ്‌സ താരങ്ങൾക്ക് പോസ്റ്റിന് നേർക്ക് ഷോട്ടുതിർക്കാൻ കഴിഞ്ഞത്. ബാൾ പൊസഷനിലും പാസുകളുടെ എണ്ണത്തിലും കൃത്യതയിലും ബാഴ്‌സ പിന്നിലായിരുന്നു. അക്ഷരാർത്ഥത്തിൽ ബാഴ്‌സയെ റയൽ സോഷ്യഡഡ് വിറപ്പിച്ചെന്ന് തന്നെ പറയാം. പക്ഷെ, വിജയം അർഹിച്ചെങ്കിലും സോഷ്യഡഡിന് ജയിക്കാൻ കഴിയാതെ പോയി.

Read More >>