മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധമായി പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് അഭിഭാഷകര്‍

കൊച്ചി: കോടതികളിലെ മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പത്ര ബഹിഷ്‌കരണ തീരുമാനവുമായി അഭിഭാഷകര്‍. എല്ലാ അഭിഭാഷകരും പത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ബാര്‍ ആസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്നുമുതലാണ് പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധമായി പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് അഭിഭാഷകര്‍

കൊച്ചി: കോടതികളിലെ മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പത്ര ബഹിഷ്‌കരണ തീരുമാനവുമായി അഭിഭാഷകര്‍. എല്ലാ അഭിഭാഷകരും പത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ബാര്‍ ആസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്നുമുതലാണ് പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ബാര്‍ അസോസിയേഷന്റെ യോഗത്തിലെ ഒമ്പതു തീരുമാനങ്ങളില്‍ മൂന്നാമത്തേതാണ് ഇത്.
പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും അടക്കമുളളവര്‍ നിരന്തരം ശ്രമിക്കുമ്പോഴാണ് അഭിഭാഷകര്‍ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഒപ്പം, അഭിഭാഷകര്‍ക്കെതിരായ മാധ്യമ പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. സംഭവങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ അഞ്ച് അഭിഭാഷകരുടെ മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ കേസുകളില്‍ അഭിഭാഷകര്‍ക്ക് ബാര്‍ അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കും.


14908329_10209585928897752_259930928416430490_n

ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളില്‍ കക്ഷി ചേരുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹാജരാവരുതെന്നും തീരുമാനമുണ്ട്. ഇതുകൂടാതെ പ്രശ്നപരിഹാരം ഉണ്ടാവുന്നത് വരെ മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനുള്ളില്‍ കയറ്റരാതിരിക്കാനും അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ തുടര്‍ന്ന് കോടതി റിപോര്‍ട്ടിങ് അനുവാദം നല്‍കാന്‍ പാടുള്ളൂ എന്ന് ജില്ലാ ജഡ്ജിയോട് ആവശ്യപ്പെടാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. എറണാകുളം ജില്ലാ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ബാര്‍ അസോസിയേഷന്റെ പുതിയ തീരുമാനങ്ങള്‍.

Read More >>