നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നഗരങ്ങളിലെ ബാങ്കുകളില്‍ വന്‍ തിരക്ക്

തിരുവന്തപുരം നഗരത്തിലെ ബാങ്കുകളില്‍ തിരക്ക് നിയന്ത്രണാധീതമായി തുടരുകയാണ്. പലബാങ്കുകളും പ്രവര്‍ത്തിക്കുന്നത് പോലീസ് സഹായത്തോടെയാണ്. ബാങ്കുകളില്‍ കറന്‍സി മാറ്റി വാങ്ങാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നഗരങ്ങളിലെ ബാങ്കുകളില്‍ വന്‍ തിരക്ക്

രാജ്യത്ത് 1000, 500 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ച ബാങ്കിടപാടുകള്‍ പുനരാരംഭിച്ചു. ബാങ്കുകളില്‍ കറന്‍സി മാറ്റിവാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരങ്ങളിലെ ബാങ്കുകള്‍ക്കു മുന്നില്‍ രാവിലെ 5 മണിക്കു തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു.

തിരുവന്തപുരം നഗരത്തിലെ ബാങ്കുകളില്‍ തിരക്ക് നിയന്ത്രണാധീതമായി തുടരുകയാണ്. പലബാങ്കുകളും പ്രവര്‍ത്തിക്കുന്നത് പോലീസ് സഹായത്തോടെയാണ്. ബാങ്കുകളില്‍ കറന്‍സി മാറ്റി വാങ്ങാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് നോട്ടുകള്‍ മാറ്റിവാങ്ങാനാണ്.

നിര്‍ദ്ദിഷ്ട അംഗീകൃത തിരച്ചറിയല്‍ രേഖകളുമായെത്തി നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ നിന്നും കറന്‍സി മാറ്റിവാങ്ങാം.

Read More >>