ബാങ്കുകളില്‍ ആവശ്യമായ ജീവനക്കാരേയോ സംവിധാനങ്ങളോ ഒരുക്കാതെയാണ് നോട്ടുനിരോധനം ഏര്‍പ്പെടുത്തിയത്: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

വനിതാജീവനക്കാര്‍ക്കു നേരെ പോലും ശാരീരിക ആക്രമണങ്ങളും അസഭ്യ വര്‍ഷവുമാണ് നടക്കുന്നതെന്നും കത്തില്‍ പറയുന്നു. ആവശ്യമായ ജീവനക്കാരോ സംവിധാനങ്ങളോ ബാങ്കുകളില്‍ ഇല്ലെന്നും നാലു ദിവസമായി ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നതെന്നും അസോസിയേഷനുകള്‍ സൂചിപ്പിക്കുന്നു.

ബാങ്കുകളില്‍ ആവശ്യമായ ജീവനക്കാരേയോ സംവിധാനങ്ങളോ ഒരുക്കാതെയാണ് നോട്ടുനിരോധനം ഏര്‍പ്പെടുത്തിയത്: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

സര്‍ക്കാര്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും. പ്രശ്നങ്ങളിലൂടെയാണ് ഓരോ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കടന്നുപോകുന്നതെന്നും ഉപഭോക്താക്കള്‍ക്കും പൊതുജനത്തിനുമെന്ന പോലെ ജീവനക്കാര്‍ക്കും ഈ സാഹചര്യം അസഹനീയമായി തോന്നുന്നുവെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ബാങ്ക്സ് അസോസിയേഷന് എഴുതിയ കത്തില്‍ പറയുന്നു.

വനിതാജീവനക്കാര്‍ക്കു നേരെ പോലും ശാരീരിക ആക്രമണങ്ങളും അസഭ്യ വര്‍ഷവുമാണ് നടക്കുന്നതെന്നും കത്തില്‍ പറയുന്നു. ആവശ്യമായ ജീവനക്കാരോ സംവിധാനങ്ങളോ ബാങ്കുകളില്‍ ഇല്ലെന്നും നാലു ദിവസമായി ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നതെന്നും അസോസിയേഷനുകള്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ശനി, ഞായര്‍ ഉള്‍പ്പടെയുള്ള ദിവസങ്ങളിലും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നകാര്യവും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും പുറമേ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കണമെന്നും ബാങ്കുകളിലേക്ക് 100, 500 നോട്ടുകള്‍ ആവശ്യത്തിന് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Read More >>