ആശുപത്രിയില്‍ ആയിരത്തിന്റെ നോട്ടുകള്‍ സ്വീകരിച്ചില്ല; ദക്ഷിണയായി കിട്ടിയ നാണയത്തുട്ടുകള്‍ കാഷ്‌കൗണ്ടറില്‍ കിഴികെട്ടി നല്‍കി ക്ഷേത്ര പുജാരി

ബില്ലടയ്ക്കാന്‍ 1000 രൂപയുടെ നോട്ടുമായി കൗണ്ടറില്‍ എത്തിയ പുജാരിയില്‍ നിന്നും ആശുപത്രി അധികൃതര്‍ പക്ഷേ പണം സ്വീകരിച്ചില്ല. 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ തറപ്പിച്ചു പറയുകയായിരുന്നു.

ആശുപത്രിയില്‍ ആയിരത്തിന്റെ നോട്ടുകള്‍ സ്വീകരിച്ചില്ല; ദക്ഷിണയായി കിട്ടിയ നാണയത്തുട്ടുകള്‍ കാഷ്‌കൗണ്ടറില്‍ കിഴികെട്ടി നല്‍കി ക്ഷേത്ര പുജാരി

ചികിത്സയില്‍ കിടന്നതിന്റെ ബില്ലടയ്ക്കാന്‍ ആശുപത്രിയില്‍ ആയിരം രൂപയുടെ നോട്ടു നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ വസിമ്മതിച്ച ജീവനക്കാര്‍ക്ക് ക്ഷേത്രപുജാരിയുടെ വക എട്ടിന്റെ പണി. തനിക്ക് ദക്ഷിണയായിക്കിട്ടിയ നാണയത്തുട്ടുകള്‍ കിഴികെട്ടി കാഷ്‌കൗണ്ടറില്‍ ഏല്‍പ്പിച്ചാണ് പുജാരി പണിനല്‍കിയത്. മലയാള മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സയിലായിരുന്ന പൂജാരിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡിസ്ചാര്‍ജിനോടസനുബന്ധിച്ച് 1200 രൂപയുടെ ബില്ലും ആശുപത്രി അധികൃതര്‍ നല്‍കി. ബില്ലടയ്ക്കാന്‍ 1000 രൂപയുടെ നോട്ടുമായി കൗണ്ടറില്‍ എത്തിയ പുജാരിയില്‍ നിന്നും ആശുപത്രി അധികൃതര്‍ പക്ഷേ പണം സ്വീകരിച്ചില്ല. 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ തറപ്പിച്ചു പറയുകയായിരുന്നു.


തുടര്‍ന്ന് പൂജാരി വീട്ടിലത്തി ക്ഷേത്രത്തില്‍ തനിക്കു കാണിക്കയായി ലഭിച്ച നാണയത്തുട്ടുകള്‍ എല്ലാം കൂട്ടി 1200 രൂപയുടെ കിഴിയാക്കി ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കു മുന്നില്‍ കിഴി കൊണ്ട് വെച്ച് എണ്ണിയെടുക്കാനും പുജാരി ആവശ്യപ്പെട്ടു. അമ്പരന്നുപോയ ജീവനക്കാര്‍ നാണണയങ്ങളും സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് പൂജാരിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ നാണയങ്ങള്‍ നിരോധിച്ചിട്ടില്ലെന്നും സ്വീകരിച്ചേ മതിയാകുള്ളുവെന്നും പുജാരിയും വാശി പിടിച്ചു. തുടര്‍ന്ന് ആശുപത്രി ബില്ലിന്റെ തുക പിന്നീട് എത്തിച്ചാല്‍ മതിയെന്നു പറഞ്ഞു അധികൃതര്‍ പുജാരിക്ക് ഡിസ്ചാര്‍ജ് നല്‍കുകയായിരുന്നു.

Read More >>