500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍; മോദിക്ക് ഐഡിയ നല്‍കിയത് 'പിച്ചൈക്കാരന്‍' സിനിമയോ?: സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന സിനിമാ രംഗം

സിനിമയില്‍ ഒരു തമാശ രംഗത്തില്‍ ഒരു യാചകന്‍ എഫ്എം റേഡിയോയിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണ് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്ന വിഷയം ഉയര്‍ന്നുവരുന്നത്. ഇന്ത്യയിലെ ദാരിദ്ര്യം തീരാന്‍ എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായമെന്ന അവതാരകയുടെ ചോദ്യത്തിന് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്നാണ് യാചകന്‍ ആവശ്യപ്പെടുന്നത്.

500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍; മോദിക്ക് ഐഡിയ നല്‍കിയത്

അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം രാത്രി 1000 രൂപയുടേയും 500 രൂപയുടേയും നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് 'പിച്ചൈക്കാരന്‍' സിനിമയില്‍ നിന്നും കിട്ടിയ പ്രചോദനമാണോ? അതേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ സൂചിപ്പിക്കുന്നത്. 2016 മാര്‍ച്ചില്‍ ഇറങ്ങിയ വിജയ് ആന്റണി നായകനായ തമിഴ് സിനിമ, പിച്ചൈക്കാരനിലാണ് കഴിഞ്ഞ ദിവസത്തെ കറന്‍സി പിന്‍വലിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട രംഗമുള്ളത്.


കോടീശ്വരനായ നായകന്‍ കുറച്ചു ദിവസം യാചകര്‍ക്കിടയില്‍ അവരറിയാതെ ജീവിക്കുന്നതാണ് സിനിമയുടെ പ്രമേയം. സിനിമയില്‍ ഒരു തമാശ രംഗത്തില്‍ ഒരു യാചകന്‍ എഫ്എം റേഡിയോയിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണ് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്ന വിഷയം ഉയര്‍ന്നുവരുന്നത്. ഇന്ത്യയിലെ ദാരിദ്ര്യം തീരാന്‍ എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായമെന്ന അവതാരകയുടെ ചോദ്യത്തിന് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്നാണ് യാചകന്‍ ആവശ്യപ്പെടുന്നത്.

ഈ നോട്ടുകള്‍ പിന്‍വലിച്ചാല്‍ എങ്ങനെ ദാരിദ്ര്യം തീരും എന്ന അവതാരകയുടെ അടുത്ത ചോദ്യത്തിന് അതെങ്ങനെയാണെന്ന് യാചകന്‍ വ്യക്തമാക്കുന്നുമുണ്ട്. ''നമ്മുടെ നാട്ടില്‍ ദാരിദ്ര്യം ഉണ്ടാകുന്നതിന് പ്രധാനകാരണം കള്ളപ്പണം, കള്ളനോട്ട്, കൈക്കൂലി എന്നിവയൊക്കെയാണ്. ഇങ്ങനെ സമ്പാദിക്കുന്ന പണമെല്ലാം സൂക്ഷിക്കുന്നത് 1000, 500 നോട്ടുകളായിട്ടാണ്. രാജ്യത്തെ 20 ശതമാനം ജനങ്ങള്‍ മാത്രമാണ് ഈ നോട്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. ബാക്കിയുള്ള 80 ശതമാനം ജനങ്ങളും ഒന്നോ രണ്ടോ 1000 രൂപ നോട്ടുമായി ചില്ലറ തേടി നടക്കുന്നവരാണ്.''- യാചക കഥാപാത്രം പറയുന്നു.

''1000 രൂപ നോട്ടാണെങ്കില്‍ 100 കോടി രൂപ വരെ രണ്ടുവലിയ സ്യൂട്ട്‌കേസില്‍ നിറച്ചുവെയ്ക്കാം. അതേ സമയം 100, 50 രൂപ നോട്ടുകളാണെങ്കില്‍ ഇത്രയും പണം സൂക്ഷിക്കാന്‍ ഒരു വലിയ വീടുതന്നെ വേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അതിന് സുരക്ഷ കാണില്ല. കള്ളന്‍മാരേയും പോലീസുകാരേയുമൊക്കെ പേടിക്കേണ്ടി വരും. സ്വര്‍ണ്ണത്തിന് വിലകുറഞ്ഞതിനാല്‍ കാശ് കൊടുത്ത് അതും ആരും വാങ്ങിവെയ്ക്കില്ല. റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാമെന്നു കരുതിയാല്‍ ഭരണം മാറുമ്പോള്‍ പിടിച്ചെടുക്കുമെന്നും ഭയം. പണം ബാങ്കില്‍ നിക്ഷേപിക്കല്‍ മാത്രമേ ഉള്ളു ഒരു പോംവഴി. പണം ബാങ്കില്‍ എത്തുമ്പോള്‍ ടാക്‌സും അടയ്ക്കേണ്ടിവരും. നാട്ടിലുള്ള പണക്കാര്‍ നേരായരീതിയില്‍ പണം നിക്ഷേപിച്ച് ടാക്‌സ് അടച്ചാല്‍ ഇന്ത്യയില്‍ ഒരു യാചകര്‍ പോലും കാണില്ല''- യാചകന്‍ അവതാരകയോട് പറയുന്നു.

https://www.youtube.com/watch?v=0aJh6HwvjXU

Read More >>