വിലക്ക്: എന്‍ഡിടിവി അധികൃതര്‍ സുപ്രീംകോടതിയില്‍

പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് ചാനല്‍ നടത്തിയ റിപ്പോര്‍ട്ടിനെതിരായാണ് വാര്‍ത്താവിനിമയ മന്ത്രാലയം നടപടിക്കൊരുങ്ങിയത്. പത്താന്‍കോട്ട് ആക്രമണ സമയത്ത് തന്ത്രപ്രധാനമായ വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ എന്‍ഡിടിവി നിഷേധിച്ചു.

വിലക്ക്: എന്‍ഡിടിവി അധികൃതര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍ഡിടിവി ചാനല്‍ അധികൃതര്‍ സുപ്രീം കോടതിയില്‍. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് ചാനല്‍ നടത്തിയ റിപ്പോര്‍ട്ടിനെതിരായാണ് വാര്‍ത്താവിനിമയ മന്ത്രാലയം നടപടിക്കൊരുങ്ങിയത്. പത്താന്‍കോട്ട് ആക്രമണ സമയത്ത് തന്ത്രപ്രധാനമായ വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ എന്‍ഡിടിവി നിഷേധിച്ചു.


നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ പത്താം തിയ്യതി അര്‍ധരാത്രിവരെയാണ് ചാനലിന് ഇന്ത്യയിലെ പ്രക്ഷേപണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് ആദ്യമായാണ് ഒരു ചാനലിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാനിടയുണ്ടെന്നും രാജ്യത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആരോപിച്ചാണ് സര്‍ക്കാര്‍ ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More >>