കിം ജോങ് യുന്നായി പിണറായിയെ ചിത്രീകരിച്ചു: ബല്‍റാമിനെതിരെ ഫോട്ടോഷോപ്പ് യുദ്ധം: വിശദീകരണവുമായി ബല്‍റാം

കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് യുന്നായി മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രികരിച്ച് ഫെയ്‌സ്ബുക്കില്‍ ചിത്രമിട്ടതിന് നവമാധ്യങ്ങളില്‍ വന്‍ പ്രതിഷേധം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം വിശദീകരണവുമായി രംഗത്ത്. .

കിം ജോങ് യുന്നായി പിണറായിയെ ചിത്രീകരിച്ചു: ബല്‍റാമിനെതിരെ ഫോട്ടോഷോപ്പ് യുദ്ധം: വിശദീകരണവുമായി ബല്‍റാം

കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് യുന്നായി മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രികരിച്ച് ഫെയ്‌സ്ബുക്കില്‍ ചിത്രമിട്ടതിന് നവമാധ്യങ്ങളില്‍ വന്‍ പ്രതിഷേധം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം വിശദീകരണവുമായി രംഗത്ത്. സംഭവം വിവാദമായതോടെ എന്തുുകൊണ്ടാണ് പിണറായിയുടെ മോര്‍ഫ് ചെയ്ത ചിത്രം താന്‍ പോസ്റ്റു ചെയ്തുവെന്നതിന് മറുപടിയുമായി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. അധികാരത്തിലിരിക്കുന്ന ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ വിമര്‍ശന വിധേയരായിട്ടുണ്ടെന്നും പ്രധാന പത്രങ്ങളിലെ കാര്‍ട്ടുണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന മാറ്റമേയുളളുവെന്നും ബല്‍റാം വിശദീകരിച്ചു.രാഷ്ട്രീയ വിമര്‍ശനം രാഷ്ട്രീയ വിമര്‍ശനം മാത്രമാണ്. അതിനിടവരുത്തുന്ന കാരണങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്. രണ്ട് മനുഷ്യരെ, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ, ഭരണകൂടം നേരിട്ട് ചുട്ടെരിച്ചിട്ട് മൂന്ന് ദിവസമായിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സംസ്ഥാന ഭരണാധികാരി തുടരുന്ന മൗനമാണ് കൊറിയന്‍ ഏകാധിപതിയോടുള്ള താരതമ്യം അനിവാര്യമാക്കിത്തീര്‍ക്കുന്നതെന്നും ബല്‍റാം പറയുന്നു.
നിലമ്പൂരില്‍ പോലീസുകാരുടെ വെടിയേറ്റ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെതിരെ ഒരക്ഷരംമിണ്ടാതെ അന്തരിച്ച വിപ്ലവനായകന്‍ ഫിദല്‍കാസ്‌ട്രോയ്ക്ക് ഇടതു നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കുന്നത് അശ്ലീലമാണെന്നായിരുന്നു വിടി ബല്‍റാമിന്റെ കാഴ്ചപ്പാട്. തൊട്ടു പിന്നാലെയായിരുന്നു എന്തുകൊണ്ട് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ചോദ്യ സഹിതം ബല്‍റാം പിണറായിയുടെ മോര്‍ഫ് ചെയ്ത ചിത്രമിട്ടത്. പീപ്പീള്‍സ് ഓഡിറ്റ് ഓണ്‍ പിണറായി ഗവണ്‍മെന്റ് എന്ന ഹാഷ് ടാഗ് സഹിതമായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.


v-t-gഎംഎല്‍എ എന്ന നിലയില്‍ സര്‍ക്കാരിനെ വിയോജിപ്പ് അറിയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടാതെ ബല്‍റാം ഫോട്ടോഷോപ്പ് ഉപയോഗിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തെറിവിളികളുമായിട്ടായിരുന്നു സിപിഐഎം അനുഭാവികള്‍ നവമാധ്യമങ്ങളില്‍ ബല്‍റാമിനെ നേരിട്ടത്. ബല്‍റാമിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് മോശം പ്രചാരണം നടത്തിയാണ് സിപിഐഎം അനുഭവികള്‍ പ്രതികരിച്ചത്. സിനിമാതാരം ഷക്കീലയുടെയും ശീതള്‍ ശ്യാമിന്റെയും ചിത്രങ്ങള്‍ ഇതിനു വേണ്ടി അനുഭാവികള്‍ ദുരുപയോഗം ചെയ്തതിനെ ചോദ്യം ചെയ്ത് നിരവധിയാളുകളും നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.

Read More >>