ബല്‍റാമിന് വീണ്ടും പാളി; നോട്ട് നിരോധനത്തിലും കരണം മറിഞ്ഞ് തൃത്താല എംഎല്‍എ

നോട്ട് നിരോധിച്ച രാത്രി പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയെ അഭിനന്ദിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടിബല്‍റാം അഭിപ്രായം തിരുത്തി ഫേസ്ബുക്ക് പോസ്റ്റ്- സാധാരണക്കാര്‍ക്ക് ദുരിതം ഉണ്ടാകുമെന്ന് എംഎല്‍എയ്ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടുവെന്ന് പോസ്റ്റ് പറയുന്നു

ബല്‍റാമിന് വീണ്ടും പാളി; നോട്ട് നിരോധനത്തിലും കരണം മറിഞ്ഞ് തൃത്താല എംഎല്‍എ


നോട്ട് നിരോധിച്ച രാത്രി പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയെ അഭിനന്ദിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടിബല്‍റാം അഭിപ്രായം തിരുത്തി ഫേസ്ബുക്ക് പോസ്റ്റ്.  സാധാരണക്കാര്‍ക്ക് ദുരിതം ഉണ്ടാകുമെന്ന് എംഎല്‍എയ്ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടുവെന്ന് പുതിയ പോസ്റ്റ് പറയുന്നു. നോട്ട് നിരോധിച്ച രാത്രി ധനമന്ത്രി തോമസ് ഐസക്കടക്കം ഇപ്പോഴുണ്ടായ ദുരിതത്തെ കുറിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തിയപ്പോഴാണ് ബല്‍റാമിന്റെ അഭിപ്രായം വന്നത്.


ആര്‍എസ്എസ് വിരുദ്ധ പോസ്റ്റുകളിലൂടെ സംഘപരിവാര്‍ അണികളുടെ സോഷ്യല്‍ മീഡിയ അക്രമങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ബല്‍റാം എഴുതി- '500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. സാധാരണക്കാര്‍ക്ക് അടുത്ത കുറച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവില്‍ നോക്കുമ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് തന്നെ പ്രത്യാശിക്കുന്നു'


മോദിക്ക് അനുകൂലമായ പോസ്റ്റ്‌ ബല്‍റാമില്‍ നിന്നുണ്ടായതോടെ സംഘ അനുകൂലികള്‍ പോസ്റ്റ് ആഘോഷിച്ചു. തുടര്‍ന്ന് ദുരന്തത്തിന്റെ ഒന്നാം ദിനം മുതല്‍ മോദി അനുകൂലികള്‍ ബല്‍റാമിന്റെ പോസ്റ്റ് ആഘോഷിക്കാന്‍ തുടങ്ങി. നോട്ട് നിരോധനം വന്ന രാത്രി തന്നെ അനുകൂല നിലപാടെടുത്ത ഏ. കെ ആന്റണിയുടെ വാക്കിനെ പിന്തുടര്‍ന്നായിരുന്നു ബല്‍റാമിന്റെ പോസ്‌റ്റെന്നുറപ്പ്. നിരോധനത്തിന്റെ യാഥാര്‍ത്ഥ്യം മണ്ണിലേയ്ക്കിറങ്ങുയപ്പോള്‍ അനുകൂലിച്ച് നേടിയ കയ്യടി തന്നെ ബല്‍റാമിന് തിരിച്ചടിയായെന്നു വേണം കരുതാന്‍.


ഇ.പി ജയരാജന്‍ വിവാദമുണ്ടായപ്പോള്‍ ഫ്സ്റ്റ് വിക്കറ്റ്‌ വീണോ എന്നു ചോദിച്ച ബല്‍റാമിന് മറുപടികളുടെ പൊങ്കാലയായിരുന്നു. അഴിമതി ആരോപണങ്ങളുടെ അഴുക്കുചാലില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അംഗമായിരുന്നയാളെങ്ങനെ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടുമെന്ന വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. അതേ പോസ്റ്റ് തന്നെ ബല്‍റാമിന് പിന്നീട് തിരിച്ചടിയുമായി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ആദ്യ ശിക്ഷ ബാംഗ്ലൂര്‍ കോടതി വിധിച്ച ദിവസം, ആദ്യ വിക്കറ്റ് വീണോ എന്ന ബല്‍റാമിന്റെ ചോദ്യം തന്നെ ട്രോളര്‍മാര്‍ തിരിച്ചു വീശി. വന്‍ക്ഷതമുണ്ടായ വിക്കറ്റ് പോസ്റ്റിനു ശേഷമായിരുന്നു മോദിയെ അനുകൂലിച്ചും ഇച്ഛാശക്തിയെ പുകഴ്ത്തിയും ബല്‍റാം വാചാലനായത്.


സംഘ സൗഹൃദം നേടാനായെങ്കിലും നോട്ട് നിരോധനത്തിന്റെ പെടാപ്പാട് അറിഞ്ഞ ആളുകള്‍ പോസ്റ്റില്‍ പ്രതിഷേധവുമായെത്തി. 'അണ്ണാ ഫേസ്ബുക്കില്‍ മാത്രമല്ല ആള്‍ക്കൂട്ടമുളളത്, പുറത്തും ഉണ്ട്, അവരുടെ അടുത്ത് നേരിട്ടൊന്നും പോയി പറഞ്ഞേക്കല്ലേ, അച്ഛാദിന്‍ മാത്രമല്ല അമ്മാദിനും കൂടി കേള്‍ക്കേണ്ടി വരും'- എന്ന് രൂക്ഷമായ ഭാഷയില്‍ ശ്രീകാന്ത് വിമര്‍ശിച്ചതു പോലെ കമന്റുകള്‍ ധാരാളം. രാഹുല്‍ ഗാന്ധിയടക്കം നിരോധനത്തിനെതിരെ ക്യൂ നിന്ന് പ്രതിഷേധിച്ചപ്പോള്‍ മോദിയെ പ്രശംസിച്ച് ഇട്ട പോസ്സ്റ്റ് തിരിച്ചെടുക്കാനാവാതെ കുഴങ്ങിയ ബല്‍റാം ഇപ്പോഴിതാ അഭിപ്രായം മാറ്റിയിരിക്കുന്നു.


ആര്‍ക്കും മനസിലാവുന്ന സാധാരണ സാമ്പത്തിക ശാസ്ത്രം അറിയാവുന്നവര്‍ പോലും നോട്ട് നിരോധനത്തിന്റെ ഭാവി പ്രവചിച്ചപ്പോള്‍ അതിനു സാധിക്കാതിരുന്ന ബല്‍റാം 'മുന്‍വിധികളില്ലാതെ ശരിയെന്ന് തോന്നുന്നതിനെ അംഗീകരിക്കുക എന്നതാണ് എന്റെ പൊതുവിലെ രീതി. പല വിഷയങ്ങളിലേയും പ്രാഥമിക പ്രതികരണങ്ങള്‍ അങ്ങനെയാണുണ്ടാവുന്നത്'- എന്ന ജാമ്യത്തോടെയാണ് അഭിപ്രായം തിരുത്തിയ പോസ്റ്റ് തുടങ്ങുന്നത്.


നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെ പ്രശംസിച്ചതിനുള്ള വിശദീകരണം ഇങ്ങനെ- '' മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ അഴിമതിക്കെതിരെയെന്ന പേരില്‍ പ്രഖ്യാപിക്കുന്ന നടപടികളെ അവരുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി കാണുന്നത് എല്ലാം ശരിയാവുമെന്നും നല്ല ദിനങ്ങള്‍ വരുമെന്നുമൊക്കെയുള്ള ഒരു പൗരന്റെ പ്രതീക്ഷയുടെ ഭാഗമായാണ്' മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവായ ഗീത ഗോപിനാഥ് ' ഒരു ക്യാഷ് ലെസ് ഇക്കോണമിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായിക്കണ്ട്' നോട്ട് നിരോധനത്തെ അഭിനന്ദിച്ചതും' ' കള്ളനോട്ടുകള്‍ ഇതോടെ പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലും പ്രതീക്ഷ പ്രകടിപ്പിച്ചതും' തന്റെ മോഡി അനുകൂല പോസ്റ്റിനെ പിന്തുണയ്ക്കുന്ന ഡോക്കുമെന്റ്‌സായി ബല്‍റാം ഉയര്‍ത്തിക്കാട്ടുന്നു.


' രാജ്യത്ത് ഒരു സാമ്പത്തിക കലാപമുണ്ടാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ അതിവേഗം പരിണമിക്കുകയാണ്. ഇതൊക്കെ വരുത്തിവെച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനവധാനതയോടെയുള്ള തീരുമാനങ്ങളുടെ ഭാഗമായാണെന്നത് കൂടുതല്‍ക്കൂടുതല്‍ ബോധ്യമാവുന്നു'- എന്ന് സാധാരണക്കാരുടെ രൂക്ഷമായ പ്രശ്‌നങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബല്‍റാം തിരുത്തുന്നു. സാധാരണക്കാര്‍ക്ക് കുറച്ചു ദിവസങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും എന്നേ ആദ്യ പോസ്റ്റില്‍ ബല്‍റാം കരുതുന്നുള്ളു. 'ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള എന്റെ ആദ്യ അഭിപ്രായം പുതുക്കേണ്ടി വരികയാണ്'- എന്ന് ബല്‍റാം സമ്മതിക്കുന്നു. എന്നാല്‍ മുന്‍ പോസ്റ്റ് പിന്‍വലിക്കാന്‍ ബല്‍റാം തയ്യാറാകുന്നുമില്ല-.


പുതുക്കിയ പോസ്റ്റ് ഇതാണ്:


Read More >>