ഗാന്ധി കുടുംബം സിഖ് വംശജർക്ക് എതിരാണെന്നും ആം ആദ്മി ദൈവനിന്ദ നടത്തുന്ന പാര്‍ട്ടിയാണെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി ബാദല്‍

ഗാന്ധി കുടുംബം സിഖ് വംശജർക്ക് എതിരാണെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി

ഗാന്ധി കുടുംബം സിഖ് വംശജർക്ക് എതിരാണെന്നും ആം ആദ്മി ദൈവനിന്ദ നടത്തുന്ന പാര്‍ട്ടിയാണെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി ബാദല്‍

ചണ്ഡിഗഢ്: ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ രംഗത്ത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മകൻ കൂടിയായ സുഖ്ബീർ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ചത്.

ഗാന്ധി കുടുംബം സിഖ് വംശജർക്ക് എതിരാണെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവർ ഇവിടെ ലഹരിമരുന്ന് വൻ വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നതെന്നും പറഞ്ഞ  ബാദൽ  പഞ്ചാബ് സർക്കാർ നടത്തിയ പരിശോധനകളില്‍ കോണ്‍ഗ്രസിന്റെ ഒരു ആരോപണവും ശരിയല്ലയെന്നു തെളിഞ്ഞുവെന്നും വ്യക്തമാക്കുന്നു.


ഭരണകക്ഷിയായ ബിജെപി – ശിരോമണി അകാലിദൾ സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്നും ആം ആദ്മി പാര്‍ട്ടിയ്ക്ക് പഞ്ചാബില്‍ വേരുറപ്പിക്കാന്‍ കഴിയില്ലെന്നും വുക്തമാക്കിയ ബാദല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലയെന്നും കൂട്ടചേര്‍ത്തു.

"ഇത്രയും നാൾ കണ്ടിരുന്ന എഎപി അല്ല ഇപ്പോഴുള്ളതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദൈവനിന്ദ നടത്തിയ പാർട്ടിയാണത്. ഖുറാനെക്കുറിച്ചും ഗുരുഗ്രന്ഥ് സാഹിബിനെക്കുറിച്ചും ദൈവദൂഷണം പറഞ്ഞവരാണവർ. നിരവധി കേസുകൾ അവർക്കെതിരെയുണ്ട്. മാത്രമല്ല, അവരുടെ 35 സ്ഥാനാർഥികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്". ബാദല്‍ ആരോപ്പിക്കുന്നു.

Read More >>