പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് കപ്പു നേടി നാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല

ലേഷ്യയില്‍ നിന്നു ചൊവ്വാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ വിമാനമിറങ്ങി, ടീമിനൊപ്പം വന്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ വൈകിട്ടു 4.45നാണു ശ്രീജേഷ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ ശ്രീജേഷിനെ സ്വീകരിക്കാന്‍ രണ്ടു ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് കപ്പു നേടി നാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പിആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന. ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ശേഷമുള്ള മടങ്ങിവരവിലാണ് ശ്രീജേഷിന് അവഗണന നേരിട്ടത്. മലേഷ്യയില്‍ നിന്നു ചൊവ്വാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ വിമാനമിറങ്ങി, ടീമിനൊപ്പം വന്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ വൈകിട്ടു 4.45നാണു ശ്രീജേഷ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ ശ്രീജേഷിനെ സ്വീകരിക്കാന്‍ രണ്ടു ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്.


സംസ്ഥാന സര്‍ക്കാരിന്റേയോ സ്‌പോര്‍ട്‌സ് വകുപ്പിന്റേയോ ഒരു ഭാരവാഹികളും ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ബന്ധുക്കള്‍ക്കൊപ്പം ശ്രീജേഷ് കിഴക്കമ്പലത്തെ സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു. അവഗണനയെപ്പറ്റി തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് സ്വീകരണം പ്രതീക്ഷിക്കാത്ത കാര്യമായതുകൊണ്ടു വിഷമമില്ലെന്നായിരുന്നു ശ്രീജേഷ് പ്രതികരിച്ചത്.

രണ്ട് മാസം മുന്‍പ് ഇംഗ്ലണ്ടില്‍ ലോക ചാംപ്യന്‍സ് ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ രണ്ടാം സ്ഥാനക്കാരായ ശേഷം ശ്രീജേഷ് നാട്ടിലെത്തിയപ്പോള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് നഗര്തതില്‍ അവര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സ്വീകരണവുമൊരുക്കി. എന്നാല്‍ കേരളത്തിലെ ഹോക്കിയിലെ ഔദ്യോഗിക സംഘടനയായ ഹോക്കി കേരളയിലെ ഭാരവാഹികളാരും അന്ന് സ്വീകരിക്കാനെത്താത്തതും അഭിന്ദനമറിയിക്കാത്തതും വിവാദമായിരുന്നു.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന് അന്ന് സ്വീകരണമൊരുക്കിയത് നഗരത്തിലെ ഫുട്ബോള്‍ കൂട്ടായ്മയായിരുന്നുവെന്നുള്ളതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം താന്‍ വരുന്ന വിവരം തിരക്കി ഒരു കായിക സംഘടനയിലുള്ളവരും ബന്ധപ്പെട്ടിരുന്നില്ലെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡിഇഒ റാങ്കിലുള്ള സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ കൂടിയായ ശ്രീജേഷിനെ ഫോണിലൂടെ പോലും അഭിനന്ദിക്കാന്‍ ഒരു ജനപ്രതിനിധിയോ അധികാരിയോ തയ്യാറായിട്ടുമില്ല. തനിക്കു നേരിട്ടത് കടുത്ത അവഗണനയാണെങ്കിലും അക്കാര്യത്തില്‍ പരാതിയില്ലെന്ന പക്ഷക്കാരനാണ് ശ്രീജേഷ്.

Read More >>