ജന്മനാ പാതി നരച്ച മുടിയുമായി ഒരു സുന്ദരി കുഞ്ഞുവാവ..

മിലി അന്ന എന്ന ഈ പതിനെട്ട് മാസം പ്രായക്കാരി അതീവ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു സുന്ദരിക്കുട്ടിയാണ്. അവളുടെ തലയിലെ നരച്ച മുടികള്‍ ആ ഓമനത്തം വര്‍ദ്ധിപ്പിക്കുന്നു. ജനിച്ചപ്പോള്‍ തന്നെ മിലി അന്നയുടെ തലമുടി ഇങ്ങനെയായിരുന്നു.

ജന്മനാ പാതി നരച്ച മുടിയുമായി ഒരു സുന്ദരി കുഞ്ഞുവാവ..

ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കന്മാരുടെ വീട്ടുകാര്‍ മത്സരിച്ചു വാദിക്കും..ഇവന്‍ അച്ഛന്‍റെ തനിപകര്‍പ്പാണേല്ലോ..ഇവള്‍ അമ്മയെ പോലെ തന്നെ ഉണ്ട് എന്നെല്ലാമുള്ള അവകാശവാദങ്ങള്‍ നമ്മുക്ക് പുത്തരിയല്ല. ചിലപ്പോഴൊക്കെ ഈ വര്‍ണ്ണനകള്‍ മുന്‍ തലമുറയിലേക്കും നീളാറുണ്ട്.

ഈ അമ്മയുടെയും മകളുടെയും കാര്യത്തിലും അങ്ങനെയാണ്. ബ്രയാനാ വേര്‍തി എന്ന ഈ അമ്മയുടെ കുടുംബത്തിലെ നാല് തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ജനിതകമായി ഒരു വ്യത്യസ്ത അടയാളം ലഭിച്ചു- ഇവരുടെയെല്ലാം നെറ്റിത്തടത്തിനു മുകളില്‍ കുറച്ചു ഭാഗത്തെ മുടി അപ്പൂപ്പന്‍ താടി പോലെ വെളുത്തതായിരിക്കും.
ഈ അടയാളം തന്‍റെ ഇളയമകള്‍ക്കും ജന്മനാ ലഭിച്ച സന്തോഷത്തിലാണ് അമേരിക്കയിലെ സൗത്ത് കരോലീനക്കാരിയായ ബ്രയാന. ബ്രയാനയുടെയും മകള്‍ മിലി അന്ന എന്ന കുഞ്ഞുവാവയുടെ തലമുടി കണ്ടാല്‍ ഫാഷന് വേണ്ടി കളര്‍ ചെയ്തതാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. എന്നാല്‍ ഇത് ഇരുവര്‍ക്കും പാരമ്പര്യമായി ലഭിച്ച ജന്മ അടയാളമാണ് എന്നുള്ളതാണ് വസ്തുത.


മിലി അന്ന എന്ന ഈ പതിനെട്ട് മാസം പ്രായക്കാരി അതീവ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു സുന്ദരിക്കുട്ടിയാണ്. അവളുടെ തലയിലെ നരച്ച മുടികള്‍ ആ ഓമനത്തം വര്‍ദ്ധിപ്പിക്കുന്നു. ജനിച്ചപ്പോള്‍ തന്നെ മിലി അന്നയുടെ തലമുടി ഇങ്ങനെയായിരുന്നു.

ജന്മനാല്‍ ഉള്ള വിഭിന്നമായ ഈ അടയാളം പോളിയോസിസ് എന്ന അവസ്ഥയാണ്. ശിരോചര്‍മ്മത്തിലെ കുറച്ചു ഭാഗങ്ങളില്‍ മുടിക്ക് നിറം നല്‍കുന്ന പിഗ്മെന്റുകളുടെ അഭാവമാണ് ഈ അവസ്ഥയ്ക്കു കാരണം. ഈ അഭാവം മുടി വേരുകള്‍ വരെ നീളുന്നതിനാല്‍ ജീവിതകാലയളവില്‍ ഒരിക്കലും ഇവിടെയുണ്ടാകുന്ന മുടിക്ക് നിറമുണ്ടാകുകയില്ല.

മിലി അന്നയുടെ കാര്യത്തില്‍ ഇത് അമ്മ ബ്രയാനയില്‍ നിന്നും ലഭിച്ച ഒരു ജനിതക അടയാളമാണ്.  ബ്രയാനയ്ക്ക് ഇത് സിദ്ധിച്ചത്‌ അവളുടെ അമ്മ ജെന്നിഫറില്‍ നിന്നുമാണ്.

ജെന്നിഫറിന്‍റെ അമ്മ ജോവാന്യ്ക്കും ഇതേ അടയാളം ഉണ്ടായിരുന്നു. ഒരു പക്ഷെ ഈ പാരമ്പര്യം പിന്നെയും തലമുറകള്‍ പിന്നിലേക്ക് നീണ്ടെന്നു വരാം, പക്ഷെ മിലി അന്നയുടെ മുതുമുത്തശ്ശി ജോവാന ദത്തെടുക്കപ്പെട്ട ഒരു കുട്ടി ആയിരുന്നതിനാല്‍ ഈ ജനിതക അടയാളത്തിന്‍റെ കൂടുതല്‍ ഉദാഹരണങ്ങള്‍ തേടി പോകാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.


കുട്ടി മിലി അന്നയുടെ അമ്മ ബ്രയാനാ സന്തോഷത്തിലാണ്. അപൂര്‍വ്വമായ ഈ അടയാളം സൗന്ദര്യമായി കണക്കാക്കാന്‍ താന്‍ അവളെ പരിശീലിപ്പിക്കും എന്നും ബ്രയാന പറയുന്നു.

"എന്‍റെ ബാല്യത്തില്‍ ഈ വെളുത്ത തലമുടി എന്നില്‍ അപകര്‍ഷതാബോധം സൃഷ്ട്ടിച്ചിരുന്നു. എന്‍റെ പ്രായത്തെ കൂട്ടുകാര്‍ കളിയാക്കുമ്പോള്‍ ഞാന്‍ ഏറെ വിഷമിച്ചിരുന്നത് അതുക്കൊണ്ടാണ്.
എന്നാല്‍ അല്പം കൂടി മുതിര്‍ന്നതോടെ ഞാന്‍ കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പഠിച്ചു. മറ്റുള്ളവരേക്കാള്‍ ഞാന്‍ വിഭിന്നയാണ് എന്ന തിരിച്ചറിവ് തന്നെ എന്‍റെ പ്രചോദനമായി. ഞാന്‍ സുന്ദരിയാണ് എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു."

മിലി അന്നയുടെ മൂത്ത സഹോദരിക്ക് പക്ഷെ അമ്മയുടെ ജനിതക പാരമ്പര്യത്തിന്‍റെ അടയാളം ലഭിച്ചില്ല. അതിനുള്ള ഭാഗ്യം ഈ കുഞ്ഞുസുന്ദരിക്കായിരുന്നു.

"ആളുകളുടെ പരിഹാസം കണ്ടില്ലെന്നു നടിക്കാന്‍ ഞാന്‍ എന്‍റെ മകളെ പഠിപ്പിക്കും" ബ്രയാന പറയുന്നു. "ഇത് ഞങ്ങള്‍ക്ക് മാത്രം കാലം കരുതി വയ്ക്കുന്ന അപൂര്‍വ്വമായ ഒരു മുദ്രയാണ്.."