പിണ്ഡതൈലവും ധന്വന്തരം കുഴമ്പും ഇനി ക്രീം രൂപത്തിലും!

പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയ കുഴമ്പിന്‍റെയും തൈലത്തിന്‍റെയും ഒരു പ്രത്യേക മണവും ഒട്ടിപിടിക്കുന്ന സ്വാഭാവവും മൂലമാണ് പലപ്പോഴും മലയാളി ഇതു വേണ്ടെന്നു വയ്ക്കുന്നത്. ഇതിനൊരു പരിഹാരമാണ് സജി കണ്ടെത്തിയിരിക്കുന്നത്.

പിണ്ഡതൈലവും ധന്വന്തരം കുഴമ്പും ഇനി ക്രീം രൂപത്തിലും!

പിണ്ഡതൈലം മണവും ഗുണവുമുള്ള ഒട്ടിപിടിക്കാത്ത ക്രീം രൂപത്തില്‍ ലഭിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെയുള്ള ക്രീം നിര്‍മ്മിക്കുന്ന ഒരാളെ പരിചയപ്പെടുത്തുന്നത് പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയാണ്. ഇതൊരു പരസ്യമല്ല, തന്‍റെ അനുഭവം എന്ന വിശേഷണത്തോടെ തന്‍റെ എഫ്.ബി.പേജില്‍ അംബികാപിള്ള പോസ്റ്റ്‌ ചെയ്ത ഒരു വിഡിയോയാണ്.

ആയുര്‍വേദത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങുന്ന തൈലങ്ങള്‍ കുഴമ്പ് എന്നിവ പാരമ്പര്യരീതിയില്‍ ഉണ്ടാക്കിയതിനു ശേഷം അവയെ ക്രീം ലോഷന്‍ എന്നിങ്ങനെയാക്കി വില്‍ക്കുന്ന സജിയെ അംബികാ പിള്ള ശാസ്ത്രജ്ഞന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ആയുര്‍വേദത്തിന്‍റെ പ്രയോജനത്തെക്കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാവുകയില്ല. എന്നു മാത്രമല്ല, ആയുര്‍വേദത്തില്‍ മലയാളിക്ക് പൂര്‍ണ്ണവിശ്വാസമാണ് താനും. എന്നാല്‍ പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയ കുഴമ്പിന്‍റെയും തൈലത്തിന്‍റെയും ഒരു പ്രത്യേക മണവും ഒട്ടിപ്പിടിക്കുന്ന സ്വഭാവവും മൂലമാണ് ഇത് പലപ്പോഴും മലയാളി വേണ്ടെന്നു വയ്ക്കുന്നത്. ഇതിനൊരു പരിഹാരമാണ് സജി കണ്ടെത്തിയിരിക്കുന്നത്.

ഇനി ഏതൊരു ക്രീമോ ലോഷനോ ഉപയോഗിക്കുന്നതു പോലെ പിണ്ഡതൈലവും ഉപയോഗിക്കാം. ഇതിനു നല്ല സുഗന്ധമുണ്ടെന്ന് അംബികാപിള്ള സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ മുടി വളരാനുള്ള ആയുര്‍വേദിക്ക് എണ്ണയും സജി ഉത്പാദിപ്പിച്ചിട്ടുണ്ട്.

ആയുര്‍വേദത്തെ കാലത്തിനൊത്ത് ആധുനീകരിക്കുന്ന ഈ ഉത്പന്നങ്ങള്‍ പക്ഷെ വിപണിയില്‍ ലഭ്യമല്ല. ഇതിനായി suregro@gmail.com എന്ന വിലാസത്തില്‍ സജിയുമായി ബന്ധപ്പെടുകയാണ് മാര്‍ഗ്ഗം എന്നും തന്‍റെ എഫ്.ബി പോസ്റ്റിലൂടെ അംബികാപിള്ള പറയുന്നു.