നോട്ട് നിരോധനം വാഹനവിപണിയെ എങ്ങനെ ബാധിച്ചു?

നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും, പിന്‍വലിക്കാന്‍ കഴിയുന്ന തുകയ്ക്കുള്ള നിയന്ത്രണവും ഇരുചക്ര വാഹനവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തുന്നതിന്റെ കാരണവും അതാണ്‌.

നോട്ട് നിരോധനം വാഹനവിപണിയെ എങ്ങനെ ബാധിച്ചു?

നോട്ട് നിരോധനത്തില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചോ എന്നുള്ള വിലയിരുത്തലുകള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍ രാജ്യത്തിന്‍റെ വാഹനവിപണിയില്‍ ഈ സാമ്പത്തികനീക്കം പൊതുവേ മങ്ങലേല്‍പ്പിച്ചു എന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

പ്രത്യേകിച്ചു ഉള്‍നാടന്‍ പ്രദേശങ്ങളിലെ വാഹനവിപണിയില്‍ വന്‍ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പൊതുവേ വിപണി നഷ്ടത്തിലായി. ഇത്തരം ഇടപാടുകള്‍ക്ക് നേരത്തെ പണം ക്യാഷായിട്ടാണ് അധികവും ലഭിച്ചിരുന്നത്. നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും, പിന്‍വലിക്കാന്‍ കഴിയുന്ന തുകയ്ക്കുള്ള നിയന്ത്രണവും ഇരുചക്ര വാഹനവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തുന്നതിന്റെ കാരണവും അതാണ്‌. ലോണ്‍ എടുക്കുന്ന തുകയുടെ തിരിച്ചടവും അനിശ്ചിതത്വത്തിലായത്തോടെ വിപണി മന്ദഗതിയിലായി.


കൂടാതെ നോട്ട് നിരോധനം യുസ്ഡ് കാര്‍ കച്ചവടത്തിലും പ്രകടമാണ്. രൂപയുടെ മൂല്യത്തിലുള്ള ചാഞ്ചാട്ടമാണ് ഇതിനു മറ്റൊരു കാരണം.

നോട്ട് നിരോധനത്തിനു ചില പ്രയോജനങ്ങളും മറ്റൊരു തരത്തില്‍ ഈ രംഗത്ത് നിന്നും ഉപഭോകതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ സ്റോക്കുള്ള പുതിയ വാഹനങ്ങള്‍ക്ക് ഉദാരമായ ഡിസ്കൌണ്ടുകളും ഡീലുകളും വിതരണക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികവാര്‍ഷാവസനത്തിനു മുന്‍പ് ഈ സ്റ്റോക്ക്‌ വിറ്റഴിക്കാനാണ് ഈ നീക്കം.

നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹനവിപണിയില്‍ വന്‍ ഇടിവുണ്ടായെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പഴയ രീതിയിലേക്ക് മടങ്ങുന്നുണ്ട് എന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സെയില്‍സ് വിഭാഗം വൈസ്പ്രസിഡന്‍റ്റ് ജ്ഞാനേശ്വര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് സഹായകരമാകും വിധം ലോണ്‍ നടപടികള്‍ ക്രമീകരിക്കുവാനും വാഹനഡീലിംഗ് കമ്പനികള്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സീറോ ഡൌണ്‍ പെയ്മെന്‍റ്റാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം. നിലവില്‍ മാരുതി സുസുകിയും ഹുണ്ടായും ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, നൂറു ശതമാനം വായ്പയും ഈ രണ്ടു കമ്പനികളും നല്‍കുന്നുണ്ട്.

നോട്ട് നിരോധനം വാഹനവിപണിയിലും സ്തംഭാവസ്ഥ സൃഷ്ടിച്ചു എന്നുള്ളത് നേരാണ്. പക്ഷെ, ദ്രുതഗതിയില്‍ ഇതിനെ മറിക്കടക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്നും ഹ്യുണ്ടായി മോട്ടോര്‍സിന്‍റെ രാകേഷ് ശ്രീവാസ്തവ പങ്കുവയ്ക്കുന്നു.