അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

ശസ്ത്രക്രിയയ്ക്കു വേണ്ടി കുത്തിവെച്ചപ്പോഴുണ്ടായ അണുബാധയാണ് മരണകാരണമെന്ന് 'തമ്പ്' സംഘടനയുടെ കൺവീനർ കെ എ രാമു നാരദാ ന്യൂസിനോടു പറഞ്ഞു.

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം.  അഗളി കാരറ ഊരിൽ ശെൽവി, ജയകുമാർ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വൈകുന്നേരത്തോടെ മരണമടഞ്ഞത്.

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സെപ്തംബർ 29ന് ജനിച്ച കുഞ്ഞിന് ജനിക്കുമ്പോൾ തന്നെ മലദ്വാരം ഇല്ലായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയ ചെയ്തിരുന്നു.

ശസ്ത്രക്രിയയ്ക്കു വേണ്ടി കുത്തിവെച്ചപ്പോഴുണ്ടായ അണുബാധയാണ് മരണകാരണമെന്ന്  'തമ്പ്' സംഘടനയുടെ കൺവീനർ കെ എ രാമു നാരദാ ന്യൂസിനോടു പറഞ്ഞു.Read More >>