എടിഎമ്മുകൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങി; പിൻവലിക്കാവുന്ന പരമാവധി തുക 2000

നിലവിൽ 2000 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ നിന്നും ലഭിക്കുകയില്ല. പുതിയ കറൻസിയുടെ വലിപ്പം നിലവിലെ എടിഎമ്മിന്റെ വലിപ്പപുമായി ചേരാത്തതിനാലാണിത്. പുതിയ നോട്ടുകളുടെ പാകത്തിന് എടിഎമ്മുകളിൽ മാറ്റം വരുത്താൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകി.

എടിഎമ്മുകൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങി; പിൻവലിക്കാവുന്ന പരമാവധി തുക 2000

നോട്ട് പിൻലിക്കലിനെ തുടർന്നു രണ്ടു ദിവസമായി അടച്ചിട്ടിരുന്ന എടിഎം കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങി. പ്രതിദിനം 2000 രൂപയാണ് ഒരാൾക്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക. 18 ആം തീയതി വരെയാണ് ഈ നിയന്ത്രണം. അതിനുശേഷം ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 4000 രൂപയായി ഉയർത്തും.

എടിഎം കൗണ്ടറുകൾക്കു മുന്നിൽ രാവിലെ തന്നെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ആദ്യ ദിനങ്ങളിൽ 100, 50 രൂപ നോട്ടുകളാകും ഉണ്ടാവുക. ചില പൊതു മേഖലാ ബാങ്കുകൾ ഇന്നലെ രാത്രി തന്നെ പണം നിറയ്ക്കൽ നടപടികൾ പൂർത്തിയാക്കിയിരുന്നു. മറ്റു ബാങ്കുകൾ ഇന്നു രാവിലെ തന്നെ എടിഎമ്മുകളിൽ പണം നിറയ്ക്കൽ ആരംഭിക്കും.


പല ബാങ്കുകളിലും മതിയായ നോട്ടുകൾ ഇല്ലാത്തതിനാൽ എടിഎമ്മുകളിൽ ഉച്ചയോടെ മാത്രമേ പണം എത്തുകയുള്ളൂ. നിലവിൽ 2000 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ നിന്നും ലഭിക്കുകയില്ല. പുതിയ കറൻസിയുടെ വലിപ്പം നിലവിലെ എടിഎമ്മിന്റെ വലിപ്പപുമായി ചേരാത്തതിനാലാണിത്. പുതിയ നോട്ടുകളുടെ പാകത്തിന് എടിഎമ്മുകളിൽ മാറ്റം വരുത്താൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകി.

എടിഎമ്മുകളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലെത്താൻ പത്തു ദിവസമെങ്കിലും എടുക്കുമെന്ന് എസ്ബിഐ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തരായ വിദഗ്ധരുടെ കുറവാണ് ഇതിന് കാരണമായി ബാങ്ക് പറയുന്നത്.

ഒരു ദിവസം അടച്ചിട്ടതിനും ശേഷം ഇന്നലെ ബാങ്കുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നു. പ്രത്യേക കൗണ്ടറുകൾ തയ്യാറാക്കിയാണ് ബാങ്കുകൾ തിരക്ക് നേരിട്ടത്. പലയിടങ്ങളിലും ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂ കാണാമായിരുന്നു.

അതിനിടെ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുന്നത് ഇന്ത്യന്‍ റെയില്‍വേ താത്ക്കാലികമായി നിര്‍ത്തി. ചില്ലറ ക്ഷാമം നേരിടുന്നതിനെ തുടർന്നാണിത്. പണം പിന്നീട് കൈപ്പറ്റാനുള്ള  തരത്തിലുള്ള റസീപ്റ്റ് ഉപഭോക്താക്കൾക്ക് നൽകും.   10000 രൂപക്ക് മുകളിലുള്ള തുകയാണെങ്കിൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

Story by
Read More >>