സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല; ഉച്ചയോടെ പണമെത്തുമെന്ന് അധികൃതർ

ബാങ്കുകൾ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ മാത്രമാണ് പണമുള്ളത്. പണം നിറയ്ക്കാൻ പുറം കരാർ നൽകിയ എടിഎമ്മുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഉച്ചയോടെ പണം എത്തിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ പ്രതികരിച്ചു.

സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല; ഉച്ചയോടെ പണമെത്തുമെന്ന് അധികൃതർ

തിരുവനന്തപുരം:  രണ്ടു ദിവസം അടച്ചിട്ട ശേഷം രാജ്യത്തെ എടിഎമ്മികളും ഇന്നും പ്രവർത്തനം ആരംഭിച്ചെങ്കിലും ഭൂരിഭാഗം കൗണ്ടറുകളിലും പണമില്ല. എടിഎമ്മുകളിൽ എത്തുന്നവർക്ക് നോട്ടുകൾ ഇല്ലെന്ന  മെസേജാണ് ലഭിക്കുന്നത്.

ബാങ്കുകൾ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ മാത്രമാണ് പണമുള്ളത്. പണം നിറയ്ക്കാൻ പുറം കരാർ നൽകിയ എടിഎമ്മുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഉച്ചയോടെ പണം എത്തിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ പ്രതികരിച്ചു.

ചില പൊതു മേഖലാ ബാങ്കുകൾ ഇന്നലെ രാത്രി തന്നെ പണം നിറയ്ക്കൽ നടപടികൾ പൂർത്തിയാക്കിയിരുന്നു. മറ്റു ബാങ്കുകൾ ഇന്നു രാവിലെ തന്നെ എടിഎമ്മുകളിൽ പണം നിറയ്ക്കൽ ആരംഭിക്കും.

പ്രതിദിനം 2000 രൂപയാണ് ഒരാൾക്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക. 18 ആം തീയതി വരെയാണ് ഈ നിയന്ത്രണം. അതിനുശേഷം ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 4000 രൂപയായി ഉയർത്തും.

എടിഎമ്മുകളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലെത്താൻ പത്തു ദിവസമെങ്കിലും എടുക്കുമെന്ന് എസ്ബിഐ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തരായ വിദഗ്ധരുടെ കുറവാണ് ഇതിന് കാരണമായി ബാങ്ക് പറയുന്നത്.

Story by