രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുമായി വാൻ പിടിയിൽ, പിടിച്ചത് എടിഎമ്മിലേയ്ക്കുളള ബാങ്ക് ഓഫ് ബറോഡയുടെ പണം

നവംബർ പത്തൊമ്പതിനു തഞ്ചാവൂർ ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഇലക്ഷൻ കമ്മിഷൻ കർശനമായ പരിശോധന നടത്തുന്നുണ്ട്. പണം ബാങ്ക് ഓഫ് ബറോഡയുടേതു തന്നെയാണെന്ന് തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജേഷ് ലഖോനി അറിയിച്ചു.

രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുമായി വാൻ പിടിയിൽ, പിടിച്ചത് എടിഎമ്മിലേയ്ക്കുളള ബാങ്ക് ഓഫ് ബറോഡയുടെ പണം

തഞ്ചാവൂർ :  എടിഎം നിറയ്ക്കാൻ ഏഴരക്കോടിയും കയറ്റി വന്ന വാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളടക്കം 7.85 കോടി രൂപയാണ് തെരഞ്ഞെടുപ്പുദ്യോഗസ്ഥർ പിടിച്ചെടുത്തത്. പണം ബാങ്ക് ഓഫ് ബറോഡയുടേതാണെന്ന് സ്ഥിരീകരിച്ചു.

വ്യക്തമായ രേഖകളെല്ലാമുണ്ടെങ്കിലും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും രേഖകളിലെ രജിസ്ട്രേഷൻ നമ്പരും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഉദ്യോഗസ്ഥർ പണം തടഞ്ഞുവെച്ചത്. അടച്ചു മൂടിയ ഒരു വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫ്ലെയിംഗ് സ്ക്വാഡാണ് വാഹനം പിന്തുടർന്ന് കസ്റ്റഡിയിലെടുത്തത്.

നവംബർ പത്തൊമ്പതിനു തഞ്ചാവൂർ ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഇലക്ഷൻ കമ്മിഷൻ കർശനമായ പരിശോധന നടത്തുന്നുണ്ട്. പണം ബാങ്ക് ഓഫ് ബറോഡയുടേതു തന്നെയാണെന്ന് തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജേഷ് ലഖോനി അറിയിച്ചു.

രണ്ടായിരത്തിന്റെ 36000 നോട്ടുകളും നൂറിന്റെ 65000 നോട്ടുകളുമാണ് വണ്ടിയിലുണ്ടായിരുന്നത്. പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിച്ചു.

Read More >>