മലബാര്‍ മേഖലയില്‍ ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുന്നു; ബാങ്കുകളില്‍ വന്‍ തിരക്ക്

ഇന്നലെ വൈകുന്നേരത്തോടെ എല്ലാ എടിഎമ്മുകളിലും പണം നിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. ഉച്ചയോടെയേ എടിഎമ്മുകളില്‍ പണമെത്തുകയുള്ളുവെന്ന വിവരമാണ് മിക്ക ബാങ്കുകളില്‍ നിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈകുന്നേരത്തെടെയെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ സാധിക്കുകയുള്ളു. അതും എത്ര എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.

മലബാര്‍ മേഖലയില്‍ ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുന്നു; ബാങ്കുകളില്‍ വന്‍ തിരക്ക്

കോഴിക്കോട്: മലബാര്‍ മേഖലയിലെ ജില്ലകളില്‍ ബഹുഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞു കിടക്കുന്നത് ജനങ്ങളെ വലച്ചു. നോട്ട് മാറുന്നതിനും പണം പിന്‍വലിക്കുന്നതിനുമായി ചെറുതും വലുതുമായ ബാങ്കുകള്‍ക്ക് മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നു  മുതല്‍ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ പിന്‍വലിക്കാമെന്ന് ആര്‍ബിഐ പത്രക്കുറിപ്പിറങ്ങിയെങ്കിലും മിക്ക എടിഎമ്മുകളിലും പണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ചില ദേശസാത്കൃത ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകള്‍ മാത്രമാണ് ഇന്നു  പ്രവര്‍ത്തിക്കുന്നത്. ഈ എടിഎമ്മുകൾക്കു  മുന്നിലാകട്ടെ വലിയ തിരക്കുമുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട്, കാസര്‍ക്കോട് ജില്ലകളിലെ നഗരങ്ങളില്‍ ബാങ്കുകളോട് ചേര്‍ന്നുള്ള ചില എടിഎമ്മുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ബാങ്കുകളില്‍ 10,000 രൂപ വരെ പിന്‍വലിക്കാമെന്നിരിക്കെ അതിരാവിലെ മുതല്‍തന്നെ നീണ്ട വരികളാണ് കാണപ്പെടുന്നത്. നോട്ടു മാറാനെത്തുന്നവരുടെ തിരക്കും വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രവര്‍ത്തിക്കുന്ന നാമമാത്രം എടിഎമ്മുകളിലാകട്ടെ 50-100 രൂപാ നോട്ടുകളാണ് ലഭിക്കുന്നതും.


atm clt

കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെവിടെയുംതന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതില്ല. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ എടിഎമ്മുകളിലും പണം നിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. ഉച്ചയോടെയേ എടിഎമ്മുകളില്‍ പണമെത്തുകയുള്ളുവെന്ന വിവരമാണ് മിക്ക ബാങ്കുകളില്‍ നിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈകുന്നേരത്തെടെയെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ സാധിക്കുകയുള്ളു. അതും എത്ര എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.

ഇന്റര്‍നെറ്റ് മണി ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള സംവിധാനമുള്ളവരെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. വന്‍കിട സ്ഥാപനങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും പെട്രോള്‍ പമ്പുകളിലും എടിഎം കാര്‍ഡ് ഉപയോഗിക്കാമെന്നുള്ളതാണ് ഏക ആശ്വാസം.

സാധാരണക്കാരെയാണ് നോട്ടു മാറലും പണം പിന്‍വലിക്കലും എടിഎമ്മുകളുടെ നിശ്ചലാവസ്ഥയും സാരമായി ബാധിക്കുന്നത്. ജോലി ഒഴിവാക്കി മണിക്കൂറുകളോളം വരി നിന്നാല്‍ മാത്രം പണം ലഭിക്കുന്ന അവസ്ഥയാണ്. ഗ്രാമീണ മേഖലകളില്‍ 95 ശതമാനം എടിഎം കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.

IMG_1461

കണ്ണൂര്‍ ജില്ലയിലും സമാനമാണ് അവസ്ഥ. എസ്ബിഐ കണ്ണൂര്‍ ശാഖയെ ആശ്രയിക്കുന്നവരാണ് നഗരത്തിലെ ഭൂരിഭാഗം വ്യാപാരികളും. കൂടാതെ മിലിട്ടറി കണ്‍റ്റോണ്‍മെന്റിലെ ജവാന്‍മാരുടെയും ആശ്രയമാണ്  എസ്ബിഐ ശാഖ. ഇവിടെ രാവിലെ മുതല്‍ വന്‍ തിരക്കാണനുഭവപ്പെടുന്നത്. എന്‍ആര്‍ഐ അക്കൗണ്ട് ഉള്ളവരെയാണ് രാവിലെ അകത്തേക്ക് കയറ്റിവിട്ടിരുന്നത്. ഇതേതുടര്‍ന്ന് ഇതര ഇടപാടുകള്‍ ബഹളം വച്ചിരുന്നു. നീണ്ട ക്യൂ നിയന്ത്രിക്കാൻ രണ്ടു പൊലീസുകാര്‍ മാത്രമാണ്  ഡ്യൂട്ടിയിലുള്ളത്.

IMG_1462

പ്രത്യേക വരിയില്ലാത്തത് ഭിന്നശേഷിക്കാരെയാണ് ഏറെ ദുരിതത്തിലാക്കിയത്. എല്ലാ ബാങ്കുകളിലെയും അവസ്ഥ ഇതാണ്. വയോജനങ്ങളും ഭിന്നശേഷിക്കാരും മണിക്കൂറുകളോളം വെയിലത്ത് നില്‍ക്കേണ്ട അവസ്ഥയാണ് മലബാര്‍ മേഖലയിലെ മിക്ക ബാങ്കുകള്‍ക്ക് മുന്നില്‍ നിന്നുമുള്ള കാഴ്ച്ച.

Read More >>