അരൂര്‍ അപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു; മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാവികസേനയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേപ്പാള്‍ പ്യാഗന്‍ ജില്ലയില്‍ നിന്നുള്ള മധു ഖത്രി, ഹിമന്‍ലാല്‍ ഖത്രി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

അരൂര്‍ അപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു; മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

അരൂര്‍: ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട ഒമ്പതംഗ സംഘത്തിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാവികസേനയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേപ്പാള്‍ പ്യാഗന്‍ ജില്ലയില്‍ നിന്നുള്ള മധു ഖത്രി, ഹിമന്‍ലാല്‍ ഖത്രി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

വാഹനത്തിന്റെ ഡ്രൈവര്‍ മലയാളിയായ നിജാസ് അലി, നേപ്പാള്‍ സ്വദേശികളായ ശ്യാം ഖത്രി, ജമന്‍ ബഹാദൂര്‍ ഖത്രി എന്നിവര്‍ക്കായുള്ള തിരച്ചിലാണ് തുടരുന്നത്. നേപ്പാള്‍ സ്വദേശികളായ നാലുപേരെ അപകടമുണ്ടായ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ലോക്മാന്‍, പദംബാദര്‍, സുരേഷ്, രാമു എന്നിവരെയാണ് മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേര്‍ ലേക്ഷോര്‍ ആശുപത്രിയിലും ഒരാള്‍ അരൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.


ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് സംഭവം. എറണാകുളം ബോള്‍ഗാട്ടിയില്‍ പന്തല്‍ നിര്‍മാണം കഴിഞ്ഞ് താമസസ്ഥലമായ ചേര്‍ത്തലയിലെ പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. പാലത്തിന്റെ കിഴക്കേ കൈവരി ഇടിച്ചുതകര്‍ത്താണ് ഇവര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് കായലില്‍ വീണത്. വീഴുന്നതുകണ്ട് പിന്നാലെ വന്ന വാഹനയാത്രക്കാര്‍ കായലില്‍ എത്തിനോക്കിയെങ്കിലും വാഹനം കാണാനായില്ല.

വേലിയിറക്ക സമയമായതിനാല്‍ പടിഞ്ഞാറെഭാഗത്തേക്ക് വലിയ ഒഴുക്കായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കായലിലേക്ക് വാഹനം വീഴുന്നതുകണ്ട് വള്ളത്തില്‍ തുഴഞ്ഞത്തെിയ മത്സ്യത്തൊഴിലാളികളായ വാസുവും പ്രജീഷുമാണ് നാലുപേരെ രക്ഷപ്പെടുത്തിയത്. യാത്രക്കാരുമായി വാഹനം കായലില്‍ വീണതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പാലത്തില്‍ തടിച്ചുകൂടിയത്. അമിതവേഗതയാണ് അപകടകാരണമെന്നും അപകടത്തില്‍പെട്ട ജീപ്പിനു പിന്നില്‍ മറ്റൊരു ടിപ്പര്‍ ഇടിച്ചാണ് മറിഞ്ഞതെന്നും പറയുന്നു. ഈ ടിപ്പറിനായി പോലീസ് അന്വേഷണം ആരംഭിച്ചു

Story by
Read More >>