ടൈംസ് നൗ ചാനലിൽ നിന്ന് അർണബ് ഗോസ്വാമി രാജിവച്ചു

സ്വന്തം ഉടമസ്ഥതയില്‍ സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് അര്‍ണബ് രാജിവച്ചതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൈംസ് നൗ ചാനലിൽ നിന്ന് അർണബ് ഗോസ്വാമി രാജിവച്ചു

ടൈംസ് നൗ ചാനലില്‍നിന്നും അര്‍ണബ് ഗോസ്വാമി രാജിവച്ചു. ടൈംസ് നൗ,ഇ ടി നൗ എന്നീ ചാനലുകളുടെ വാർത്താ വിഭാഗം പ്രസിഡണ്ടും എഡിറ്റര്‍ ഇന്‍ ചീഫും ആയിരുന്നു അദ്ദേഹം. സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് സ്ഥാപനത്തില്‍നിന്ന് രാജിവെക്കുന്നതായി അര്‍ണബ് അറിയിച്ചത്.

സ്വന്തം ഉടമസ്ഥതയില്‍ സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് അര്‍ണബ് രാജിവച്ചതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ തീരുമാനപ്രകാരമാണ് അർണബ് ഗോസ്വാമിയെ ചാനൽ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കിയത് എന്നറിയുന്നു. കഴിഞ്ഞ ആറുമാസമായി ടൈംസ് നൗ ചാനലിന്റെ റേറ്റിങ് കുത്തനെ ഇടിഞ്ഞിരുന്നു. അതിഥികളായി എത്തുന്നവരോട് അർണബ് നടത്തുന്ന ആക്രോശം മൂലം ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ കൊള്ളാവുന്നയാളുകൾ വരാതെയായി. അതിനൊപ്പം കോൺഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ടൈംസ് നൗവിലെ അന്തിച്ചർച്ച ബഹിഷ്കരിക്കുക കൂടി ചെയ്തതോടെ ആരും ചർച്ച കാണാതെയായി.

അതിനൊപ്പിച്ച് ചാനൽ അങ്ങേയറ്റം ബിജെപി, മോദി അനുകൂലമായി മാറിയെന്ന പ്രചാരണം ടൈംസ് ഗ്രൂപ്പിന് ഉൾക്കൊള്ളാവുന്നതിൽ അപ്പുറമായിരുന്നു. ബിസിനസിനു പരമപ്രാധാന്യം നൽകുന്ന ഗ്രൂപ്പിന് ഒരു പക്ഷത്തേക്ക് നിരന്തരം ചാഞ്ഞുനിൽക്കുന്ന നിലയിൽ ചാനൽ കൊണ്ടുപോകുന്നതിൽ താത്പര്യമില്ലായിരുന്നു.

Story by
Read More >>