നാളെ പുലര്‍ച്ചെയാണ് ആ പോരാട്ടം!

അയല്‍ക്കാരും കാല്‍പ്പന്തുകളിലെ ബദ്ധവൈരികളുമായ അര്‍ജന്റീനയും ബ്രസീലും നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.15ന് പോരാടാനുറച്ച് കളത്തിലിറങ്ങും. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

നാളെ പുലര്‍ച്ചെയാണ് ആ പോരാട്ടം!

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോഴും ആഷസ് പരമ്പരകളില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുമ്പോഴും ഉണ്ടാകുന്ന ആവേശത്തേക്കാളും ലോക കായിക ഭൂപടത്തില്‍ ആവേശം പടര്‍ത്തുന്നതെന്താണ് ? നിസംശയം പറയാം, കായിക പ്രേമികള്‍, പ്രത്യേകിച്ച് ലോകമെങ്ങുമുള്ള കാല്‍പ്പന്തുകളിയുടെ ആരാധകര്‍ എല്ലായ്പ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന പോരാട്ടം ലാറ്റിനമേരിക്കയിലെ അയല്‍ക്കാരുടെ തന്നെ.

അയല്‍ക്കാരും കാല്‍പ്പന്തുകളിലെ ബദ്ധവൈരികളുമായ അര്‍ജന്റീനയും ബ്രസീലും നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.15ന് പോരാടാനുറച്ച് കളത്തിലിറങ്ങും. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.


കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളാണെങ്കിലും ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ കാര്യം അതിദയനീയമാണ്. പത്തുകളികളില്‍ നാലു മത്സരം മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. നാലു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടു മത്സരങ്ങളില്‍ തോല്‍വി പിണയുകയും ചെയ്തു. പട്ടികയിലെ ആറാം സ്ഥാനക്കാരാണ് സാക്ഷാല്‍ ലയണല്‍ മെസിയുടെ ടീം.

എന്നാല്‍ നാട്ടില്‍ നടന്ന ലോകകപ്പിലെ പുറത്താകലിന് ശേഷം എല്ലാവരും എഴുതിത്തള്ളിയ ബ്രസീല്‍ യുവനിര ഉണര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. പത്തു മത്സരങ്ങളില്‍ ആറെണ്ണം ജയിക്കുകയും മൂന്നെണ്ണം സമനിലയിലാകുകയും ചെയ്ത ടീം ഒരു മത്സരത്തില്‍ മാത്രമാണ് പരാജയം അറിഞ്ഞത്.

പട്ടികയില്‍ ഉറുഗ്വെ രണ്ടാം സ്ഥാനത്തും ഇക്വഡോര്‍ മൂന്നാം സ്ഥാനത്തും കൊളംബിയ നാലാം സ്ഥാനത്തും ചിലി അഞ്ചാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് പിറകില്‍ പെറു, ബൊളീവിയ, വെനിസ്വേല ടീമുകള്‍ മാത്രമാണ് യഥാക്രമം പട്ടികയില്‍.

അര്‍ജന്റീനയെയും മെസിയെയും പൂട്ടാന്‍ എല്ലാ ക്രമീകരണങ്ങളും ശക്തമാണെന്ന് ബ്രസീല്‍ കോച്ച് സെലഷ്യോ പറയുന്നു. സെര്‍ജിയോ അഗ്വിറോയെ പുറത്തിരുത്തി ഹിഗ്വയ്ന്‍ - മെസി ജോഡിയെ ആക്രമണച്ചുമതല ഏല്‍പ്പിക്കാനാണ് അര്‍ജന്റൈന്‍ കോച്ച് എഡ്ഗാര്‍ഡോയുടെ തീരുമാനമെന്നാണ് സൂചനകള്‍. എന്തു തന്നെയായാലും അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്.

Read More >>