നോട്ട് പിന്‍വലിക്കലിന് പിന്നാലെ നടന്ന ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, മണി എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷിക്കുന്നു

ഒരു ജ്വല്ലറിയില്‍ 201 കിലോയിലേറെ സ്വര്‍ണം വിറ്റതായാണ് ആദായ നികുതി വിഭാഗത്തിന്റെ കണ്ടെത്തല്‍. 10 ഗ്രാമിന് 50,000 രൂപയിലധികമാണ് ജ്വല്ലറികള്‍ ഈടാക്കിയത്.

നോട്ട് പിന്‍വലിക്കലിന് പിന്നാലെ നടന്ന ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, മണി എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷിക്കുന്നു

കള്ളപ്പണം തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കള്ളപ്പണക്കാര്‍ വിദഗ്ദമായി കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് പിന്‍വലിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഓപ്പറേറ്റര്‍മാര്‍ വഴിയും സ്വര്‍ണ നിക്ഷേപമായും ആളുകള്‍ തങ്ങളുടെ പക്കലുള്ള പണം വെളുപ്പിച്ചതായി വിവിധ ധനകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു. 25 നഗരങ്ങളിലുള്ള 400 ജ്വല്ലറികളിലെ ഇടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷിക്കുന്നത്.


ഒരു ജ്വല്ലറിയില്‍ 201 കിലോയിലേറെ സ്വര്‍ണം വിറ്റതായാണ് ആദായ നികുതി വിഭാഗത്തിന്റെ കണ്ടെത്തല്‍. 10 ഗ്രാമിന് 50,000 രൂപയിലധികമാണ് ജ്വല്ലറികള്‍ ഈടാക്കിയത്. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്‍ തോതില്‍ നടന്ന സ്വര്‍ണ വില്‍പ്പനകളിലെല്ലാം രണ്ട് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. രണ്ട് ലക്ഷത്തില്‍ താഴെയുള്ള വില്‍പ്പനകള്‍ക്ക് പാന്‍കാര്‍ഡ് ആവശ്യമില്ല. ഇങ്ങനെ നടന്ന വ്യാപാരത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ ഭാഷ്യം. കച്ചവടത്തിന് ശേഷം ലഭിച്ച പണം ബാങ്കില്‍ നിക്ഷേപിക്കുകയാണ് ജ്വല്ലറികളുടെ രീതി. ഇത്തരത്തില്‍ നോട്ട് നിരോധത്തിന് മുമ്പും ശേഷവും നടന്നിരിക്കുന്ന ബാങ്കിടപാടുകള്‍ അന്വേഷിക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.

റിയല്‍ എസ്റ്റേറ്റ് ഓപ്പറേറ്റര്‍മാരുടെ അവസാന ആഴ്ചയിലെ ഇടപാടുകളും ഇതോടൊപ്പം അന്വേഷിക്കും. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് അന്വേഷിക്കുക. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഏജന്‍സികള്‍ വഴി കള്ളപ്പണം കൈമാറിയതിന്റെ വിവരവും അന്വേഷിക്കാനാണ് തീരുമാനം.

Story by
Read More >>