നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അമ്മയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു: കെജരിവാള്‍

നോട്ടുപിന്‍വലിക്കല്‍ നടപടിയിലൂടെ ഒരു ചില്ലിക്കാശിന്റെ കള്ളപ്പണംപോലും ബാങ്കുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേജരിവാള്‍ ആരോപിച്ചു.

നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അമ്മയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു: കെജരിവാള്‍

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അമ്മയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അസാധുവായ നോട്ട് മാറിയെടുക്കാന്‍ മോദിയുടെ അമ്മ ബാങ്കില്‍ എത്തിയ സംഭവം പരാമര്‍ശിച്ചായിരുന്നു കേജരിവാളിന്റെ വിമര്‍ശനം.

നോട്ടുപിന്‍വലിക്കല്‍ നടപടിയിലൂടെ ഒരു ചില്ലിക്കാശിന്റെ കള്ളപ്പണംപോലും ബാങ്കുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേജരിവാള്‍ ആരോപിച്ചു. നോട്ട് പിന്‍വലിക്കല്‍ നടപടിയെ അപലപിച്ച ഡല്‍ഹി അസംബ്ലി നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടി റദ്ദാക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെടണമെന്ന് പ്രമേയം പാസാക്കി.

Read More >>