മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചു; ട്വിറ്ററില്‍ അനുപം ഖേറിന് പൊങ്കാലയിട്ട് ആരാധകര്‍

മന്‍മോഹന്‍ സിങ് ക്ലാസ് ആണ്. അല്ലാതെ നിങ്ങളെപ്പോലെ മൂഢനല്ല. സാമ്പത്തികശാസ്ത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. അതറിഞ്ഞ് ഭയചകിതനാവുകല്ല വേണ്ടത്. ഇതുപോലെ നിരവധിപേരാണ് നിനച്ചിരിക്കാത്ത നേരത്ത് അനുപംഖേറിന്റെ നെഞ്ചത്ത് പൊങ്കാലയിട്ടത്.

മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചു;    ട്വിറ്ററില്‍ അനുപം ഖേറിന് പൊങ്കാലയിട്ട് ആരാധകര്‍നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ ഫലമായി മന്‍മോഹന്‍ സിങ് പത്ത് മിനിറ്റ് സമയം സംസാരിക്കാന്‍ തയ്യാറായി എന്നാണ് ട്വീറ്റിലൂടേയുള്ള നടന്റെ പരിഹാസം. എന്നാല്‍ ട്വിറ്റര്‍ ലോകം അനുപം ഖേറിനോട് പ്രതികരിച്ചത് കടുത്ത ഭാഷയിലായിരുന്നു. മൂന്നാം കിട നടന്‍മാര്‍ മാത്രമേ ഇത്തരം ചീപ്പ് കമന്റുകള്‍ പറയാറുള്ളൂവെന്ന് തുടങ്ങി നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിങ്ങള്‍ എത്രദിവസം മുമ്പ് അറിഞ്ഞിരുന്നുവെന്ന ചോദ്യവുമടങ്ങിയ പരിഹാസങ്ങളുമായാണ് ട്വിറ്റര്‍ ലോകം അനുപം ഖേറിനെതിരെ രംഗത്ത് വന്നത്.


ഒരു യഥാര്‍ത്ഥ നേതാവ് രാജ്യം ദുരിതത്തിലാകുമ്പോള്‍ അതിനെതിരെ സംസാരിക്കുമെന്നും അല്ലാതെ മോദിയെപോലെ ഒളിച്ചോടില്ലെന്നും അനൂപംഖേറിനൊപ്പം മോദിയ്ക്കിട്ടും കൊട്ടിയിട്ടുണ്ട്. മന്‍മോഹന്‍ സിങ് ക്ലാസ് ആണ്. അല്ലാതെ നിങ്ങളെപ്പോലെ മൂഢനല്ല. സാമ്പത്തികശാസ്ത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. അതറിഞ്ഞ് ഭയചകിതനാവുകല്ല വേണ്ടത്. ഇതുപോലെ നിരവധിപേരാണ് നിനച്ചിരിക്കാത്ത നേരത്ത് അനുപംഖേറിന്റെ നെഞ്ചത്ത് പൊങ്കാലയിട്ടത്.രാജ്യസഭയിലെ മുന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം അത്യന്തം ആവേശത്തോടെയാണ് രാജ്യം കാതോര്‍ത്തത്. നോട്ടു പിന്‍വലിക്കല്‍ രാജ്യത്ത് ദുരന്ത സമാനമായ അന്തരീക്ഷമുണ്ടാക്കിയ വേളയിലാണ് അതിനെതിരെ മന്‍മോഹന്‍ ആഞ്ഞടിച്ചത്. മുന്‍ പ്രധാനമന്ത്രി എന്നതിലുപരി ലോക പ്രശസ്തനായ ഒരു സാമ്പത്തിക വിദ്ധഗദ്ധന്റെ വാക്കുകളെന്ന രീതിയില്‍ ഇതിനോടകം അദ്ദേഹത്തിന്റെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനപോലും മന്‍മോഹന്റെ വാക്കുകള്‍ മോഡി സര്‍ക്കാര്‍ മുഖവിലക്കെടുത്ത് ജനങ്ങളുടെ പ്രയാസം ദൂരീകരിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് മന്‍മോഹന്‍ സിങ്ങിനെ ട്രോളി അനുപം ഖേര്‍ രംഗത്ത് വന്നതും, ട്വിറ്റര്‍ ലോകം അദ്ദേഹത്തിന്റെ നെഞ്ചത്ത് പൊങ്കാലയിട്ടതും