'ഇതു ഞങ്ങളുടെ പ്രസിഡന്റല്ല' അമേരിക്കയിൽ ട്രംപ് വിരുദ്ധരുടെ പ്രതിഷേധം

"ട്രംപ് അമേരിക്കയെ വെറുപ്പിന്റെ പര്യായമാക്കും, ഡോണാൾഡ് ട്രംപ് പുറത്തു പോകുക, ട്രംപിനെ വിചാരണ ചെയ്യുക" തുടങ്ങിയ മുദ്രവാക്യങ്ങളായിരുന്നു വ്യാപകമായി ട്രംപിനെതിരെ ഉയർന്നത്.

ട്രംപിന്റെ വിജയം ഇനിയും അംഗീകരിക്കാനാവാതെ അമേരിക്കയിലെ ഒരു വിഭാഗം ജനത. ന്യൂ ഇംഗ്ലണ്ട് മുതൽ ഹാർട്ട്ലാന്റ് സിറ്റി വരെ പ്രതിഷേധങ്ങളുമായി ഇവർ രംഗത്തെത്തി. ട്രംപിന്റെ വിജയം അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ട്രംപ് വിരുദ്ധ പ്ലക്കാര്‍ഡും കൊടിയും ഉയർത്തിപ്പിടിച്ച പ്രതിഷേധക്കാരാൽ കനാസ് സിറ്റിയും വെസ്റ്റ്കോസ്റ്റും നിറഞ്ഞു. എന്നാൽ ഇവിടങ്ങളിലൊക്കെ സമാധനാന്തരീക്ഷമാണെന്നു പോലീസ് പറഞ്ഞു.

ചിക്കാഗോ ക്ലബ്ബിന്റെ ആദ്യ വിജയം ആഘോഷിക്കാനെത്തിയവരും ഉറക്കെ വിളിച്ചത് ട്രംപി വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു.  "ഇത് ഞങ്ങളുടെ പ്രസിഡന്റല്ല" എന്ന മുദ്രാവാക്യവുമായായിരുന്നു അവർ ട്രംപ് ടവറിന് ചുറ്റും തടിച്ചുകൂടിയത്.  ട്രംപിന്റെ വിജയം രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും ശത്രുത വളർത്തുമെന്നും വിശ്വസിക്കുന്നതായി ചിക്കാഗോ നിവാസി മൈക്കേൽ ബർക്ക് പറഞ്ഞു.


മാൻഹാട്ടനിലും ഫിലഡൽഫിയ സിറ്റി ഹാളിലും ബോസ്റ്റണിലും  സമാനമായ പ്രതിഷേധ പരിപാടികൾ അരങ്ങേറി. ടെക്സാസ് സർവകലാശാലയിലേയും കാലിഫോർണിയ സർവകലാശാലയിലേയും  വിദ്യാർത്ഥികൾ ക്ലാസുകൾ  ബഹിഷ്കരിച്ചു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ട്രംപ് വിരുദ്ധർ സംഘടിപ്പിച്ചു.

"വംശീയ വിരോധികളുടെ  അമേരിക്ക വേണ്ട, ട്രംപ് വേണ്ട" എന്ന മുദ്രാവാക്യവുമായി വൈറ്റ് ഹൗസിനു മുമ്പിൽ നിരവധി പ്രതിഷേധക്കാർ ഒത്തുചേർന്നു. അമേരിക്കൻ സർവകലാശാലയിലെ പ്രതിഷേധക്കാർ ക്യാമ്പസിനു മുന്നിൽ യുഎസ് പതാക കത്തിച്ചു പ്രതിഷേധിച്ചു.

"സ്‌ത്രീ വിരുദ്ധൻ പുറത്തു പോകുക, ജനങ്ങൾ ഒന്നിക്കുക" എന്ന മുദ്രാവാക്യത്തോടെയായിരുന്നു
എവർഗ്രീൻ സ്‌റ്റേറ്റ് കോളേജിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചത്. "ട്രംപ് അമേരിക്കയെ വെറുപ്പിന്റെ പര്യായമാക്കും, ഡോണാൾഡ് ട്രംപ് പുറത്തു പോകുക, ട്രംപിനെ വിചാരണ ചെയ്യുക" തുടങ്ങിയ മുദ്രവാക്യങ്ങളായിരുന്നു വ്യാപകമായി ട്രംപിനെതിരെ ഉയർന്നത്.

ട്രംപി വിരുദ്ധ റാലികൾ പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു.