കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്; ഇത്തവണ പ്രതി കോണ്‍ഗ്രസ് നേതാവ്

2012ല്‍ നെട്ടൂര്‍ സ്വദേശിയായ ഷുക്കൂര്‍ സ്വന്തം ഭൂമിയില്‍ മണ്ണിട്ട് നികത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമിയില്‍ കൊടി കുത്തുകയായിരുന്നു. തുടര്‍ന്ന് ആന്റണി നിയോഗിച്ച നാലംഗ ക്വട്ടേഷന്‍ സംഘം ഷുക്കൂറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചെന്നാണ് കേസ്.

കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്; ഇത്തവണ പ്രതി കോണ്‍ഗ്രസ് നേതാവ്

കൊച്ചി:  ഐഎന്‍ടിയുസി പ്രവര്‍ത്തകനെ നിലംനികത്തലുമായി ബന്ധപ്പെട്ട് തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ അറസ്റ്റില്‍. മരട് നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്പിലാണ് അറസ്റ്റിലായത്. മറ്റൊരു നഗരസഭാംഗമായ ജിന്‍സണ്‍ പീറ്ററും കേസില്‍ പ്രതിയാണ്.

2012ല്‍ നെട്ടൂര്‍ സ്വദേശിയായ ഷുക്കൂര്‍ സ്വന്തം ഭൂമിയില്‍ മണ്ണിട്ട് നികത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമിയില്‍ കൊടി കുത്തുകയായിരുന്നു. തുടര്‍ന്ന് ആന്റണി നിയോഗിച്ച  നാലംഗ ക്വട്ടേഷന്‍ സംഘം ഷുക്കൂറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി  ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചെന്നാണ് കേസ്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ റംഷാദ്, ഭരതന്‍, ഷിജു, ഓട്ടോ അബി, കൊഞ്ച് സലാം എന്നിവരും പൊലീസ് ടാസ്‌ക് ഫോഴ്‌സിന്റെ വലയില്‍ കുരുങ്ങി.

വിഷയത്തില്‍ അടിയന്തരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ഡിസിസി പ്രസിഡന്റിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിര്‍ദ്ദേശം നല്‍കി. വ്യവസായികളെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ വി എ സക്കീര്‍ ഹുസൈനെതിരെ അന്വേഷണം തുടരുകയാണ്.

Read More >>