'അഞ്ചപ്പം' ഹോട്ടല്‍: കാശില്ലെങ്കിലും ചെല്ലാം; വൈകുമ്പോള്‍ വായനശാല

ഒരു ചായക്കട മനുഷ്യരെ ബന്ധിപ്പിക്കുന്ന പോലെ ഒരു ദേവാലയവും മനുഷ്യനെ ബന്ധിപ്പിക്കുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നും ഫാ. ബോബി ജോസ് കപ്പൂച്ചിന്റെ നേതൃത്വത്തില്‍ ഒരു ഹോട്ടല്‍.

ഈ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കണമെങ്കില്‍ കൈയില്‍ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഇവിടേയ്ക്കു കയറി ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം നല്‍കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ സൗജന്യം സ്വീകരിക്കാന്‍ ആത്മാഭിമാനം അനുവദിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഈ നൂതന സംരംഭം. വ്യത്യസ്തമായ ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും ശ്രദ്ധേയനായ ഫാ: ബോബി ജോസ് കട്ടിക്കാട്ടിന്റെ ചിന്തയില്‍ രൂപം കൊണ്ടതാണ് അഞ്ചപ്പം ട്രസ്റ്റും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയും.


പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് വിശന്നപ്പോള്‍ വയറു നിറയെ ഭക്ഷണം കൊടുക്കാനാണ് ക്രിസ്തു ശിഷ്യരോടു പറഞ്ഞത്. ഒരു കൂടയില്‍ ഉണ്ടായ അഞ്ചപ്പവും രണ്ടും മീനും ആയിരങ്ങളുടെ വിശപ്പാണ് അകറ്റിയത്. ഒരു ചായക്കട മനുഷ്യരെ ബന്ധിപ്പിക്കുന്ന പോലെ ഒരു ദേവാലയവും മനുഷ്യനെ ബന്ധിപ്പിക്കുന്നില്ലെന്നതു വലിയൊരു തിരിച്ചറിവായിരുന്നുവെന്ന് ബോബി ജോസ് കട്ടിക്കാടു പറയുന്നു. വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുന്നതാണു സുവിശേഷം എന്ന കാരുണ്യത്തിന്റെ ചുവടു പിടിച്ചാണ് അഞ്ചപ്പം ട്രസ്റ്റിന്റെ ഭക്ഷണ ശാലയുടെ പിറവിയും. ചെലവു കുറഞ്ഞ ഭക്ഷണശാല എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് അഞ്ചപ്പം റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

whatsapp-image-2016-11-29-at-4-17-34-pm

ആറുമാസമായി ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു ബോബിയച്ചനും സഹപ്രവര്‍ത്തകരും.വിദേശ മലയാളിയായ ബേബി സാമും ആലപ്പുഴ സ്വദേശി എ.ജെ. സെബാസ്റ്റ്യനുമാണ് ഈ ചിന്തയ്ക്ക് രൂപം കൊടുക്കാന്‍ മുന്‍കൈയെടുത്തത്. വിശക്കുന്നുവെന്നു പറഞ്ഞ് ആരും ആരുടെയും നേരേ കൈ നീട്ടാന്‍ പാടില്ലെയെന്ന് ബോബി അച്ചന്‍ പറയുന്നു. പണമില്ലാത്തത്തിന്റെ പേരില്‍ ആരുടെയും വയര്‍ വിശക്കരുത്.

വെറുമൊരു ഭക്ഷണശാല മാത്രമല്ല അഞ്ചപ്പം. അന്നവും അക്ഷരവും ആദരവോടെ എന്നതാണു തലവാചകം. തീന്‍മേശയില്‍ സമൃദ്ധമായി വിഭവങ്ങള്‍ക്കൊപ്പം പുസ്തകങ്ങളും ഉണ്ട്. ആര്‍ക്കും കടന്നു വന്ന്, വായനയില്‍ പങ്കാളികളാകാം. മനുഷ്യത്വത്തിന്റെ മഹാപാഠമാണ് അഞ്ചപ്പം പകര്‍ന്നു നല്‍കുന്നത്.

അഞ്ചു മണിക്കു ശേഷം ഈ ഭക്ഷണശാല ഒരു ലൈബ്രറിയായി രൂപം കൊള്ളും. അഞ്ചു മണിക്കു ശേഷം ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്ന് പുസ്തകങ്ങള്‍ വായിക്കാം. അക്ഷരം അറിയാത്തവര്‍ക്കും കുട്ടികള്‍ക്കും വായിച്ചു കൊടുക്കാം. സംസ്‌കാരിക പരിപാടികളും അഞ്ചപ്പം ഭക്ഷണ ശാലയില്‍ സംഘടിപ്പിക്കാന്‍ പരിപാടിയുണ്ട്.

https://www.youtube.com/watch?v=tGDoGM7FE6E&feature=youtu.be

ഒക്ടോബര്‍ 9-ാം തീയതി കോഴഞ്ചേരി ടിബി ജംഗ്ഷനിലാണ് അഞ്ചപ്പം ഭക്ഷണശാലയുടെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചെങ്ങന്നൂരിലാണ് അടുത്ത ഭക്ഷണശാല ആരംഭിക്കുക. ഒരു ജില്ലയില്‍ ഒരു അടുക്കളയും മൂന്ന് ഭക്ഷണശാലയും ഒരുക്കാനാണ് തീരുമാനമെന്ന് അഞ്ചപ്പം ഭക്ഷണശാലയുടെ പിആര്‍ഒ ലൂയിസ് അബ്രാഹാം നാരദാ ന്യൂസിനോട് പറഞ്ഞു.

whatsapp-image-2016-11-29-at-4-16-11-pm-1

ഒരു ഊണിന് 25 രൂപയാണ് ഇവിടെ ഈടാക്കുന്നത്. 15 രൂപയ്ക്ക് വിഭവസമൃദ്ധമായ പ്രാതല്‍ ലഭിക്കും. ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സ്ഥലത്താണ് കൗണ്ടര്‍. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ തുക ഇവിടെ നിക്ഷേപിക്കാം. സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു സംവിധാനമെന്ന് അഞ്ചപ്പം ട്രസ്റ്റ് പിആര്‍ഒ ലൂയിസ് അബ്രാഹം പറഞ്ഞു.

കേരളത്തിലുടനീളം ഔട്ട്ലെറ്റുകള്‍ ആരംഭിക്കുകയാണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം. ഒരു മതവുമായി ഈ സംരംഭത്തെ കൂട്ടിക്കെട്ടാന്‍ ഉദ്ദേശ്യമില്ലെന്ന് സംഘാടകര്‍ പറയുന്നു. ഉദാരമതികളായ ചില ആളുകളുടെ പ്രവര്‍ത്തനമാണ് ഈ സംരംഭത്തെ വിജയിപ്പിക്കുന്നത്.

3688bbae-e8bd-475f-b383-10bfe8c5935b

'അപ്പക്കൂട്ട്' എന്ന പേരിലാണ് ഈ കൂട്ടായമ് അറിയപ്പെടുന്നത്. സാമ്പത്തികമായി സഹായിക്കാന്‍ മനസുളളവര്‍ക്ക് ഈ കൂട്ടായ്മയില്‍അംഗങ്ങളാകാംആറുമാസത്തേക്കാണ് അംഗത്വം നല്‍കുക. അധികനാള്‍ തുടരാന്‍ സാധിക്കാത്തവര്‍ക്കു വേണ്ടിയാണ് ഈ സമയ പരിധി.പച്ചക്കറികളും പലവ്യജ്ഞനങ്ങളും നല്‍കുന്നവര്‍ക്ക് അങ്ങനെയുമാകാം.

25 രൂപയുടെ ഈണിന് 100 രൂപ നല്‍കുന്നവരുണ്ട്. അങ്ങനെ നല്‍കുന്ന തുക പണമില്ലാത്ത ഒരാളുടെ വിശപ്പകറ്റും. ഇവിടെ ശമ്പളം പറ്റുന്നവരല്ല ജോലിക്കാര്‍ സേവനം ജീവിതമാക്കി എടുത്തവരാണ്. താത്പര്യമുണ്ടെങ്കില്‍ അടുക്കളയിലും സഹായിക്കാം. സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്. വിളമ്പുന്ന ആഹാരം ബാക്കി വയ്ക്കാന്‍ പാടില്ലെന്ന നിബന്ധന മാത്രമാണ് ഇവിടെ ഉള്ളത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ലൂയിസ് അബ്രാഹം 949512792