വിവാഹത്തിനു മുമ്പേ കാവ്യയും ദിലീപും ഒന്നിച്ച 21 സിനിമകളിലൂടെ

കാവ്യയും ദിലീപും നായികാ നായകന്മാരായത് 21 സിനിമകളില്‍. കാവ്യ ആദ്യമായി നായികയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ അവസാനം നായികയായ പിന്നെയും വരെ നീളുന്ന ആ സിനിമകള്‍.

വിവാഹത്തിനു മുമ്പേ കാവ്യയും ദിലീപും ഒന്നിച്ച 21 സിനിമകളിലൂടെ

1.
ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്
Image result for christian brothers dilip and kavyaജോഷി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സില്‍ ദിലീപിന്റെ ജോഡിയായിട്ടാണ് കാവ്യ അഭിനയിച്ചത്. സെമിനാരി വിദ്യാര്‍ഥിയായ ജോജി എന്ന കഥാപാത്രമായി ദിലീപ് അഭിനയിച്ചപ്പോള്‍ കാമുകി മീനാക്ഷിയുടെ റോള്‍ കാവ്യക്കായിരുന്നു.

2.
ചൈന ടൗണ്‍- റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ചൈന ടൗണില്‍ ദിലീപും കാവ്യയും ഒരുമിച്ചഭിനയിച്ചെങ്കിലും ഇരുവരും ജോഡിയായിരുന്നില്ല. ദിലീപ് ബിനോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ കാവ്യയുടെ കഥാപാത്രത്തിന്റെ പേര് റോസമ്മ എന്നായിരുന്നു.

3.
വെള്ളരിപ്പ്രാവിന്റെ ചങ്ങാതി

Image result for vellaripravinte changathi
പഴയകാല പ്രണയകഥ പറയുന്ന അക്കു അക്ബറിന്റെ ചിത്രത്തില്‍ കാവ്യയും ദിലീപും ജോഡിയായിരുന്നു. ദിലീപ് മുക്കം ഷാജഹാനായി വേഷമിട്ടപ്പോള്‍ കാവ്യ നായിക കഥാപാത്രമായ മേരി വര്‍ഗീസായി.
4.
തെങ്കാശിപ്പട്ടണം-
Image result for thenkasipattanam dileep and kavya2000ല്‍ ഇറങ്ങിയ റാഫി-മെക്കാര്‍ട്ടിന്‍ ചിത്രമായ തെങ്കാശിപ്പട്ടണത്തില്‍ ഇരുവരും സഹനായകനും സഹനായികയുമായി വേഷമിട്ടു. സുരേഷ് ഗോപി, ലാല്‍, സംയുക്ത വര്‍മ, ഗീത മോഹന്‍ദാസ് തുടങ്ങിയ താരനിര അഭിനയിച്ച ചിത്രത്തില്‍ ദിലീപ് കെ.ഡി കമ്പനിയിലെ മാനേജരായി ജോലിയില്‍ പ്രവേശിക്കുന്ന ശത്രുഘ്‌നന്‍ എന്ന കഥാപാത്രമായപ്പോള്‍ മുതലാളിമാരുടെ മകളായ ദേവൂട്ടിയായത് കാവ്യയാണ്.
5.
ദോസ്ത്-തുളസീദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചെങ്കിലും ദീലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു കാവ്യക്ക്. കുഞ്ചാക്കോ ബോബന്‍ ചെയ്ത കഥാപാത്രമായിരുന്നു കാവ്യയുടെ കഥാപാത്രത്തിന്റെ ജോഡി.
6.
രാക്ഷസ രാജാവ്-
വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ രാക്ഷസ രാജാവില്‍ ദീലീപും കാവ്യയും കാമുകീ-കാമുകന്‍മാരുടെ വേഷമാണ് ചെയ്തത്. കാവ്യയുടെ ഡെയ്‌സിയെന്ന കഥാപാത്രത്തെ സ്‌നേഹിക്കുന്ന അപ്പുവെന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ ദിലീപിന്റേത്.
7.
മീശ മാധവന്‍-
ദീലീപിന്റെ എക്കാലത്തേയും വലിയ ഹിറ്റായ ലാല്‍ ജോസിന്റെ മീശമാധവനില്‍ കാവ്യ മാധവനായിരുന്നു നായിക. ചേക്കിന്റെ സ്വന്തം കള്ളനായി ദിലീപ് നിറഞ്ഞാടിയപ്പോള്‍ നായിക രുക്മണി കാവ്യയുടെ കയ്യില്‍ ഭദ്രമായിരുന്നു.
8.
മിഴി രണ്ടിലും-
ഇന്ദ്രജിത്ത് മുഖ്യവേഷത്തിലെത്തിയ മിഴി രണ്ടിലും എന്ന രഞ്ജിത് ചിത്രത്തില്‍ ദിലീപ് പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു. ഭാമ, ഭദ്ര എന്നീ ഇരട്ടവേഷത്തില്‍ അഭിനയിച്ച കാവ്യയുടെ ഭദ്രയെന്ന നഴ്‌സ് കഥാപാത്രത്തെ വിവാഹം ചെയ്യുന്നത് ദിലീപ് അവതരിപ്പിച്ച കൃഷ്ണകുമാറാണ്.
9.
സദാനന്ദന്റെ സമയം-ജ്യോത്സ്യത്തിലും നിമിത്തങ്ങളിലുമൊക്കെ അമിതമായി വിശ്വസിക്കുന്ന സദാനന്ദന്‍ മാഷായി ദിലീപ് അഭിനയിച്ച സദാനന്ദന്റെ സമയത്തില്‍ കാവ്യയായിരുന്നു നായിക.
10.
തിളക്കം
Related image
ജയരാജ് സംവിധാനം ചെയ്ത തിളക്കത്തിലും ദിലീപ്-കാവ്യ ജോഡിയായിരുന്നു നായിക-നായകന്‍മാര്‍. ചെറുപ്പത്തില്‍ കാണാതായി തിരികെയെത്തുന്ന ഉണ്ണിയെന്ന കഥാപാത്രമായി ദിലീപ് രംഗത്തെത്തിയപ്പോള്‍ ഉണ്ണിയെ കാത്തിരിക്കുന്ന ബാല്യകാലസഖി കൂടിയായിരുന്ന അമ്മുവായി കാവ്യ അഭിനയിച്ചു.
11.
പെരുമഴക്കാലം- കമല്‍ ചിത്രമായ പെരുമഴക്കാലത്തില്‍ ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ചെങ്കിലും ദീലീപിന്റെ ജോഡി മീര ജാസ്മിനായിരുന്നു. കാവ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭര്‍ത്താവായ വിനീന്റെ രഘുരാമ അയ്യരെ കൊന്നതിന് ജയിലില്‍ പോകുന്ന അക്ബറായാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്.
12.
റണ്‍വേ-വാളയാര്‍ പരമശിവം-ഉണ്ണി ദാമോദരന്‍ എന്നിങ്ങനെ ഒരാളുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളില്‍ ദിലീപ് അഭിനയിക്കുന്ന ജോഷി ചിത്രമായ റണ്‍വേയില്‍ കാവ്യയായിരുന്നു നായിക. ദിലീപ് കഥാപാത്രത്തിന്റെ അയല്‍വാസിയായി താമസത്തിന് വരുന്ന കുടുംബത്തിലെ ഗോപികയെന്ന കഥാപാത്രമാണ് കാവ്യ ചെയ്യുന്നത്.
13.
കൊച്ചി രാജാവ്-
ജോണി ആന്റണിയുടെ കൊച്ചി രാജാവ് എന്ന ചിത്രത്തില്‍ ദിലിപിന്റെ നായികമാരിലൊരാള്‍ കാവ്യയാണ്. ദിലീപ് സൂര്യനാരായണ വര്‍മയായി രംഗത്തുവരുമ്പോള്‍ അശ്വതിയെന്ന കഥാപാത്രമാണ് കാവ്യയുടേത്. മറ്റൊരു നായികയായ രംഭ മീനാക്ഷിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
14.
ലയണ്‍-

ജോഷി ചിത്രമായ ലയണില്‍ ദീലീപ്-കാവ്യ ജോഡികള്‍ ഒരിക്കല്‍ക്കൂടി ഒരുമിക്കുന്നു. ബി ബാലകൃഷ്ണനെന്ന യുവ രാഷ്ട്രീയക്കാരനായി ദീലീപ് അഭിനയിക്കുമ്പോള്‍ ശാരികയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യയാണ്.
15.
ചക്കരമുത്ത്-
chakkara
കമല്‍ ചിത്രമായ ചക്കരമുത്തില്‍ ഇരുവരും നായിക-നായകന്‍മാരാണ്. ദിലീപ് അരവിന്ദനായി രംഗത്തുവരുമ്പോള്‍ നായികാ കഥാപാത്രമായ അനിതയെ അവതരിപ്പിക്കുന്നത് കാവ്യയാണ്.
16.
ഇന്‍സ്‌പെക്ടര്‍ ഗരുഡ്- കൈക്കൂലിക്കാരനായ സി.ഐ മാധവന്‍കുട്ടിയായി ദിലീപ് അഭിനയിക്കുമ്പോള്‍ നായികാ കഥാപാത്രമായ സബ് കളക്ടര്‍ സേതുലക്ഷ്മിയെ അവതരിപ്പിക്കുന്നത് കാവ്യയാണ്. ഈ ജോണി ആന്റണി ചിത്രത്തില്‍ വിജയരാഘവന്‍, ഇന്നസെന്റ് തുടങ്ങിയവരും അഭിനയിക്കുന്നു.
17.
ട്വന്റി-ട്വന്റി-
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മക്ക് സന്നദ്ധ സേവനങ്ങള്‍ക്ക് ഫണ്ട് സംഘടിപ്പിക്കാനായി പുറത്തിറക്കിയ ട്വന്റി-20 എന്ന സിനിമ നിര്‍മിച്ചതും പ്രധാന കഥാപാത്രങ്ങളിലൊന്നായി അഭിനയിച്ചതും ദിലീപ് ആയിരുന്നു. കാവ്യയും ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും നായിക-നായകന്‍മാരായിരുന്നില്ല.
18.
പാപ്പി അപ്പച്ച-
Image result for pappi appachaമമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ച എന്ന സിനിമയിലൂടെ ദിലീപും കാവ്യയും കാവ്യയുടെ വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ചു. നിരപ്പേല്‍ പാപ്പിയെന്ന യുവ രാഷ്ട്രീയനേതാവും സമ്പന്നനുമായി ദിലീപ് അഭിനയിക്കുമ്പോള്‍ നായികയായ ആനിയായി കാവ്യ അഭിനയിക്കുന്നു.
19.
പിന്നെയും-ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച ചിത്രമാണ് അടൂര്‍ സംവിധാനം ചെയ്ത സപിന്നേയും. ദിലീപ് പുരുഷോത്തമന്‍ നായരാകുമ്പോള്‍ നായികാ കഥാപാത്രമായ ദേവി ആകുന്നത് കാവ്യയാണ്.
20.
ചന്ദ്രനുദിക്കുന്ന ദിക്കില്‍-

Image result for KAVYA AND DILEEP CHANDRANUDIKKUNNA DIKHILകമല്‍ ചിത്രമായ ദിക്കില്‍ എന്ന കമല്‍ ചിത്രത്തിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിലെ രണ്ട് നായികമാരിലൊരാളായി ദിലീപിന്റെ ആദ്യ കാമുകിയായ രാധയായാണ് കാവ്യ അഭിനയിക്കുന്നത്.
21.
ഡാര്‍ലിംഗ് ഡാര്‍ലിംഗ്- രാജസേനന്‍ ചിത്രമായ ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന ത്രികോണ പ്രണയ ചിത്രത്തില്‍ ദിലീപും കാവ്യയും ഒരുമിക്കുന്നു. ദിലീപ് കാര്‍ത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കാവ്യ പത്മജ വാര്യരെന്ന നായിക കഥാപാത്രമായി.