'കുഞ്ഞച്ഛന്‍'മാരുടെ ന്യൂസിലാന്‍ഡ്‌

മകനൊപ്പം വീട്ടിലെത്തിയ കുട്ടിക്ക് മദ്യം നല്‍കി 36കാരി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഗര്‍ഭിണിയാകും വരെ അതിക്രമം തുടര്‍ന്നു.

2012 ല്‍ ന്യൂസിലാന്‍ഡിലാണ്‌ സംഭവം. 11 വയസുകാരനാണ് അച്ഛനായത്. അവന്റെ സ്‌കൂളിലെ കൂട്ടുകാരന്റെ 36 വയസുള്ള അമ്മയിലാണ് കുട്ടി പിറന്നത്. പ്രൈമറി സ്‌കൂള്‍ കുട്ടിയെ അച്ഛനാക്കിയതിന് യുവതിക്കെതിരെ കേസെടുത്തു. കേസിന്റെ രഹസ്യാത്മകത പരിഗണിച്ച് യുവതിയുടെ പേര് പോലും ന്യൂസിലാന്‍ഡ്‌ ചൈല്‍ഡ് യൂത്ത് ആന്‍ഡ് ഫാമിലി സര്‍വ്വീസ് പുറത്തുവിട്ടില്ല.  ഗര്‍ഭിണിയാകുന്നതിന് മുന്‍പ് യുവതി ബാലനെ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് കുട്ടി തന്നെയാണ് പരാതി പറഞ്ഞത്. ബാലനെ അപ്പോള്‍ തന്നെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി. അതുവരെ ആ പ്രായത്തില്‍ ഒരച്ഛന്‍ ന്യൂസിലന്റില്‍ 'പിറന്നിട്ടില്ല'.  വര്‍ഷത്തില്‍ അച്ഛനാരെന്ന് അറിയാതെ 5000 കുട്ടികള്‍ ജനിക്കുന്ന രാജ്യമാണ് ന്യൂസിലന്റ്.


2008ല്‍ മാത്രം 15 വയസില്‍ താഴെ പ്രായമുള്ള 15 അച്ഛന്മാര്‍ രാജ്യത്തുണ്ടായി. തൊട്ടുമുന്നിലത്തെ വര്‍ഷം 15 പേര്‍ 15 വയസില്‍ താഴെ അച്ഛന്മാരായി. 2006ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയ്ക്കും രാജ്യം ജന്മം നല്‍കി. 12 വയസായിരുന്നു അവള്‍ക്ക്. 11 വയസുകാരനെ 36കാരി അച്ഛനാക്കിയ അതേ വര്‍ഷം 45 വയസുള്ള ഹാമിള്‍ട്ടണ്‍ സ്വദേശിനി 15കാരനെ അച്ഛനാക്കിയതിന് 22 മാസം ജയില്‍ ശിക്ഷയ്ക്കും വിധിക്കപ്പെട്ടു. ആണ്‍കുട്ടിയുടെ തിരിച്ചറിയല്‍ അസാധ്യമാക്കാന്‍ 45കാരിയെ കുറിച്ച് ഒരു വിവരവും പുറത്തു വിട്ടില്ല. വീട്ടില്‍ നിന്ന് ഒളിച്ചോടിയ രാത്രി സ്ത്രീയുടെ മകളെ അറിയാമായിരുന്ന ആണ്‍കുട്ടി അഭയം തേടി എത്തിയതായിരുന്നു.

കുട്ടിയുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ അവന്റെ ജീന്‍സും ഷര്‍ട്ടും അടിവസ്ത്രവും അഴിച്ച് സ്ത്രീ കാമം തീര്‍ക്കുകയായിരുന്നു എന്നു കേട്ട ഹാമിള്‍ട്ടണ്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ഫിലിപ്പ് ആ സ്ത്രീയോട് പറഞ്ഞു- എന്തെങ്കിലും സംഭവിക്കണമെന്ന് അവനാഗ്രഹിച്ചിരുന്നില്ല പക്ഷെ നിന്നെ തടയാനുള്ള ശക്തി അവനില്ലാതെ പോയി'.  ആറുവയസിനു മുകളിലുള്ള ആണിനേയും പെണ്ണിനേയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ തുല്യമായി പരിഗണിക്കണമെന്ന് നിയമം തിരുത്തിയതിനു ശേഷമുണ്ടായ ആദ്യ കേസായിരുന്നു ഇത്.

ഇത് മഞ്ഞു മലയുടെ ഒരു തുമ്പു മാത്രമാണ് എന്നാണ് കേസിനെ കുറിച്ച് അന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ പറഞ്ഞത്. പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നതു പോലെ ആണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയാറില്ല. ഈ പ്രായത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ കുട്ടിയുടെ ലൈംഗികവും വൈകാരികവുമായ വികാസവും വ്യക്തിത്വവും വക്രീകരിക്കും.

2009ല്‍ രാജ്യത്തു തന്നെ 36 വയസുകാരി അടുത്ത ചങ്ങാതിയുടെ 15 വയസുകാരന്‍ മകനെ ലൈംഗികമായി അതിക്രമിച്ചതിന് ഒരു വര്‍ഷം വീട്ടുതടങ്കലിനും 200 മണിക്കൂര്‍ സാമൂഹ്യവേലകള്‍ക്കും ശിക്ഷിക്കപ്പെട്ടിരുന്നു. പശുത്തൊഴുത്തില്‍ വെച്ച് രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായയി ബന്ധപ്പെട്ട സ്ത്രീ 2007ല്‍ മൂന്നു വര്‍ഷം തടവിനും ശിക്ഷിക്കപ്പെട്ടു.

2005 ഡിസംബറില്‍ തന്നെയുണ്ടായ മറ്റൊരു സംഭവം 27 കാരിയുടെ ഏറ്റുപറച്ചിലായിരുന്നു. 17 വയസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച 13 വയസുകാരനുമായി 'അമാന്യ ക്രിയ'യില്‍ ഏര്‍പ്പെട്ടുവെന്ന്. 240 മണിക്കൂര്‍ സാമൂഹ്യവേലയ്ക്കും ഒന്‍പതു മാസം നിരീക്ഷണത്തിനു കീഴിലായിരിക്കുമെന്നും കോടതി ശിക്ഷ വിധിച്ചു. 21 വയസുള്ള നീന്തല്‍ പരിശീലക 13 വയസുള്ള ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവം 2003ലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷെ അന്ന് നിയമം പരിഷ്‌ക്കരിച്ചിട്ടില്ലാത്തതിനാല്‍ ശിക്ഷ ലഭിച്ചില്ല- ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനുള്ള രാജ്യത്തെ സംഭവങ്ങളാണിവയെല്ലാം.

2012 ഏപ്രില്‍ മാസത്തില്‍ കൂട്ടുകാരന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കുട്ടിക്ക് മദ്യം നല്‍കി ആദ്യമായി 36കാരി ലൈഗികാതിക്രമം തുടങ്ങിയത്. പിന്നീടത് ഗര്‍ഭിണിയാകുവോളം തുടര്‍ന്നു. നാലുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ആ അച്ഛന് എന്ത് സംഭവിച്ചു എന്നറിയാന്‍ താല്‍പ്പര്യം തോന്നുമെങ്കിലും കുട്ടിയുടെ തിരിച്ചറിയല്‍ എല്ലാവിധത്തിലും നിയമം മൂലം പരിരക്ഷിക്കപ്പെട്ടതാണ്.

അതാ ആ ഇരിക്കുന്നതാണ് സൂര്യനെല്ലി പെണ്‍കുട്ടി എന്ന വിധം ജോലി ചെയ്യുന്ന ഓഫീസില്‍ സന്ദര്‍ശിച്ച് രോഗകരമായ നിര്‍വൃതിയടയാന്‍ കേരളത്തിലേ സാധിക്കൂ. ന്യൂസിലാന്‍ഡില്‍ അതിനുള്ള അവസരം നിയമം നല്‍കാറില്ല. ഇതാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കൈ എന്ന് അടിക്കുറിപ്പിട്ട് ചിത്രം നല്‍കാനും ബാക്കി ഭാവന ചെയ്ത് ആസ്വദിച്ചോളൂ എന്നുമുള്ള മാധ്യമ ഊളത്തരവും ന്യൂസിലാന്‍ഡില്‍ ഇല്ലാത്തതിനാല്‍,  ഇത്രമാത്രം... നാമറിയുന്ന ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ എന്ന റെക്കോര്‍ഡ് ഓക്‌ലാന്‍ഡിലെ 11 വയസുകാരനാണ്.

വിശേഷമുണ്ട്! ഇന്ത്യയിലെ ഏറ്റവും ‘കുഞ്ഞ് അച്ഛന്‍’ കേരളത്തില്‍ പിറന്നിരിക്കുന്നു: പ്രായം 12
Read More >>