'നോട്ടു മാറാന്‍ എന്താണിത്ര തിരക്ക്, ഡിസംബര്‍ അവസാനം വരെ സമയമില്ലേ'; നോട്ടു പിന്‍വലിച്ച നടപടിയില്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടിമില്ലെന്ന് അമിത് ഷാ

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിലവിലെ പ്രതിസന്ധി താല്‍ക്കാലികമാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതു കള്ളമാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തരമൊരു തീരുമാനത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ബുദ്ധിമുട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ്.

500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്‍താങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ വിമര്‍ശനമുന്നയിക്കുന്നത് യുപി- പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിലവിലെ പ്രതിസന്ധി താല്‍ക്കാലികമാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതു കള്ളമാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തരമൊരു തീരുമാനത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ബുദ്ധിമുട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഡിസംബര്‍ വരെ സമയമുള്ളപ്പോള്‍ എന്തിനാണ് നെട്ടോട്ടമോടുന്നതെന്നും അമിത് ഷാ ചോദിച്ചു.


ഹവാല സംഘങ്ങള്‍ക്കും മാഫിയകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും തീവ്രവാദി സംഘങ്ങള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും നോട്ടു പിന്‍വലിച്ചതുകൊണ്ടു പ്രശ്നമുണ്ടാകുമെന്ന് മനസ്സിലാക്കാമെന്നും എന്നാല്‍ പ്രതിപക്ഷ നിരയിലെ രാഹുല്‍ഗാന്ധിയും മുലായം സിങ്ങിും മായാവതിയും ഇതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. നവംബര്‍ ഏഴ് വരെ എന്തുകൊണ്ട് കള്ളപ്പണത്തിനെതിരെ നടപടി എടുക്കിന്നില്ലെന്ന് ചോദിച്ചവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മാസ്റ്റര്‍സ്ട്രോക്ക്' ആണ് 500,1000 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മോദിയുടെ മാസ്റ്റര്‍സ്ട്രോക്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഭയം. എടിഎമ്മുകളില്‍ നിന്നും പണമെടുക്കാന്‍ ജനങ്ങള്‍ക്ക് ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടെന്ന് സമ്മതിച്ച അമിത്ഷാ കള്ളപ്പണക്കാരെ തുരത്താനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പൊതുജനം സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

Read More >>