അമേരിക്കയിൽ വോട്ടെടുപ്പിന്ന്; സർവെകളിൽ ഹിലരിക്ക് മുൻതൂക്കം

ഡെണാൾഡ് ട്രംപിന്റെ വംശവെറിയും ലൈംഗികാരോപണങ്ങളും പ്രചാരണ വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേ സമയം ഇമെയിൽ വിവാദമാണ് ഹിലരിയെ പ്രതിരോധത്തിലാക്കിയത്.

അമേരിക്കയിൽ വോട്ടെടുപ്പിന്ന്; സർവെകളിൽ ഹിലരിക്ക് മുൻതൂക്കം

ന്യൂയോർക്ക്: ലോകം ഉറ്റു നോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ബുധനാഴ്ചയോയെ വോട്ടെടുപ്പ് അവസാനിക്കും.  വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഫലം അറിഞ്ഞു തുടങ്ങും. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ഥി ഡോണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും തമ്മിലാണ് പ്രസിഡന്റ് പദവിക്കായി മത്സരിക്കുന്നത്.

മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് അമേരിക്ക വിധിയെഴുന്നത്. വിവിധ ഏജൻസികൾ നടത്തിയ സർവെകളിൽ ഹിലരിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്.

ഡെണാൾഡ് ട്രംപിന്റെ വംശവെറിയും ലൈംഗികാരോപണങ്ങളും പ്രചാരണ വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേ സമയം  ഇമെയിൽ വിവാദമാണ് ഹിലരിയെ പ്രതിരോധത്തിലാക്കിയത്. എന്നാൽ പ്രചാരണം അവസാനിക്കുന്ന ദിവസം  ഹിലരിയ്‌ക്കെതിരായ ഇമെയില്‍ കേസില്‍ കഴമ്പില്ലെന്നും ക്രിമിനല്‍ നടപടിക്കു വകുപ്പില്ലെന്നുമുള്ള എഫ്ബിഐ പ്രഖ്യാപനം ഡെമോക്രാറ്റുകളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

Read More >>