അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ആദ്യ വിജയം ഹിലരി ക്ലിന്റണ്‍ സ്വന്തമാക്കി

ആകെയുള്ള എട്ടു വോട്ടില്‍ ഹിലരിക്ക് നാലു വോട്ടു ലഭിച്ചു. അതേ സമയം ട്രംപിന് രണ്ടും ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ് ഒരു വോട്ടും ലഭിച്ചു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ആദ്യ വിജയം ഹിലരി ക്ലിന്റണ്‍ സ്വന്തമാക്കി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ വിജയം കരസ്തമാക്കി ഹിലരി ക്ലിന്റണ്‍. ന്യൂ ഹാംഷയര്‍ സംസ്ഥാനത്തിലെ ഡിക്‌സ്‍‍വില്‍ നോച്ച് ടൗണിലെ വോട്ടെണ്ണലിലാണു ഹിലരി ആദ്യ വിജയം സ്വന്തമാക്കിയത്.

ആകെയുള്ള എട്ടു വോട്ടില്‍ ഹിലരിക്ക് നാലു വോട്ടു ലഭിച്ചു. അതേ സമയം ട്രംപിന് രണ്ടും ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ് ഒരു വോട്ടും ലഭിച്ചു. നൂറു ശതമാനം വോട്ടും രേഖപ്പെടുത്തിയാല്‍ ഫലം പ്രഖ്യാപിക്കണമെന്ന ഇവിടുത്തെ നിയമത്തെ തുടർന്ന് 1960 മുതല്‍ ഡിക്‌സ്‍‍വില്‍ നോച്ചിലെ ഫലമാണ് ആദ്യം പ്രഖ്യാപിക്കുന്നത്. എന്നാൽ ന്യൂ ഹാംഷയര്‍ സംസ്ഥാനത്തിലെ പൂര്‍ണഫലം അറിയാന്‍ നാളെ രാവിലെ 6.30 വരെ കാത്തിരിക്കണം. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പോളിങ് തുടങ്ങുക.

Read More >>