വീണ്ടും ഞെട്ടിക്കാനായി അമീര്‍; അമ്പരപ്പിക്കുന്ന മേയ്ക്ക്‌ ഓവറുമായി 'ദംഗലി'ലെ ചിത്രങ്ങള്‍ വൈറലാകുന്നു

27 കിലോ ഭാരം വര്‍ധിപ്പിച്ച് 'കുടവയറനായി' മാറിയ അമീര്‍ കടുത്ത വ്യായാമത്തിലൂടെയും എക്‌സര്‍സൈസിലൂടെയും സിക്‌സ് പാക്കായി മാറിയാണ് ആരാധകരെ വീണ്ടും അമ്പരപ്പിക്കുന്നത്.

വീണ്ടും ഞെട്ടിക്കാനായി അമീര്‍; അമ്പരപ്പിക്കുന്ന മേയ്ക്ക്‌ ഓവറുമായി

ബോളിവുഡ് താരം അമീര്‍ഖാന്റെ ശരീരം റബ്ബര്‍ പോലെയാണെന്ന് പറയാം. വലിച്ചാല്‍ വലിയും വിട്ടാല്‍ പൂര്‍വസ്ഥിതിയാകും. സിനിമയ്ക്കായി അമീര്‍ ശരീരത്തില്‍ വരുത്തുന്ന പരീക്ഷണങ്ങള്‍ പ്രശസ്തമാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി തടിച്ചുരുളാനും മെലിഞ്ഞുണങ്ങാനുമൊന്നും അമീറിന് മടിയില്ല. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദംഗലി'ന് വേണ്ടിയുള്ള അമീറിന്റെ ഗെറ്റപ്പ് കാണുന്നവരൊക്കെ അമ്പരപ്പ് കൊണ്ട് കണ്ണുമിഴിക്കുമെന്നുറപ്പാണ്.

amirssമഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഗുസ്തി താരത്തിന്റെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് വേണ്ടി 51കാരനായ താരം 27 കിലോ ഭാരം വര്‍ധിപ്പിക്കുകയും അതുപോലെതന്നെ കുറച്ച് സിക്‌സ് പാക്കുകാരന്‍ ആകുകയും ചെയ്തു. കഥാപാത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ക്കു വേണ്ടിയാണ് അമീര്‍ വണ്ണത്തില്‍ മാറ്റം വരുത്തിയത്.  97 കിലോ ഭാരമുള്ള മഹാവീര്‍ സിംഗെന്ന പഴയകാല ഗുസ്തിക്കാരന്റെ കഥാപാത്രത്തില്‍ നിന്നാണ് അമീര്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തുള്ള സിക്‌സ് പാക്കുള്ള കായികതാരത്തിന്റെ കഥാപാത്രമായി മാറാന്‍ ശരീരഭാരം കുറച്ചത്. യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സാണ് വയറുചാടി ദുര്‍മേദസുള്ള അമീറിന്റെയും സിക്‌സ് പാക്കുള്ള ചുള്ളന്‍ ചെക്കനായ അമീറിന്റെയും വ്യത്യസ്ത ഗെറ്റപ്പുകളുള്ള ചിത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിട്ടത്. മധ്യവയസ് പിന്നിട്ട താരത്തിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. അമീറിന്റെ പുതിയ സിനിമയിലെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

amirs