സാമ്പത്തിക പ്രതിസന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നു; ഡല്‍ഹിയിലെ ആംആദ്മി റാലിയില്‍ മമത ബാനര്‍ജി പങ്കെടുക്കും

ഡല്‍ഹിയിലെ പച്ചക്കറി മൊത്തവ്യാപാരസ്ഥലമായ ആസാദ്പുര്‍ മാന്‍ഡിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ര്ടപതി അടിയന്തര നടപടിയെടുക്കണമെന്നാവശ്യപെട്ടാണ് എഎപി റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നു; ഡല്‍ഹിയിലെ ആംആദ്മി റാലിയില്‍ മമത ബാനര്‍ജി പങ്കെടുക്കും

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിവിധ പാര്‍ട്ടികള്‍ സഹകരിച്ചാണ് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ബഹുജന റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗിക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് റാലിയില്‍ മമത പങ്കെടുക്കുന്ന കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ പച്ചക്കറി മൊത്തവ്യാപാരസ്ഥലമായ ആസാദ്പുര്‍ മാന്‍ഡിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ര്ടപതി അടിയന്തര നടപടിയെടുക്കണമെന്നാവശ്യപെട്ടാണ് എഎപി റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

Read More >>