'മോദി ബുദ്ധിമാനാണ്, വേറെ പലരും മണ്ടന്‍മാരാണ്, ഇത്രേം മതിയോ അച്ഛാ'; ബാലികയെ പിതാവ് പറഞ്ഞുപഠിപ്പിക്കുന്ന വീഡിയോ കാണാം

ഹവ്വയെന്ന നാലാം ക്ലാസുകാരി മോദിയെ ഉപദേശിക്കുന്ന വീഡിയോയ്ക്ക് മറുപടിയെന്ന നിലയില്‍ തയ്യാറാക്കിയതാണ് വീഡിയോയെന്ന് കരുതുന്നു.

നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപദേശിക്കുന്ന ഹവ്വയെന്ന നാലാം ക്ലാസുകാരി കുട്ടിയുടെ വീഡിയോ വാര്‍ത്തയായതോടെ കുട്ടിയെക്കൊണ്ട് ഇക്കാര്യങ്ങള്‍ പിതാവ് പറഞ്ഞുപറയിച്ചതാണെന്ന വാദവുമായി ചിലര്‍ രംഗത്തുവന്നിരുന്നു. കുട്ടിയുടെ പിതാവ് കള്ളനോട്ട് കേസില്‍ പോലീസ് തിരയുന്ന നജീബെന്ന മലപ്പുറം സ്വദേശിയാണെന്ന തരത്തിലും വ്യാജ പ്രചാരണങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഷൗക്കത്ത് എന്നയാള്‍ രംഗത്തുവന്ന് തന്റെ മകളാണ് ഹവ്വയെന്നും കുട്ടി തനിക്ക് തോന്നിയ കാര്യങ്ങള്‍ പറയുകയാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.


[video width="400" height="224" mp4="http://ml.naradanews.com/wp-content/uploads/2016/11/Prakash-Gangadharan-Facebook-fbdown.net_.mp4"][/video]

അതേസമയം മൂന്നോ നാലോ വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെക്കൊണ്ട് മോദിക്കനുകൂലമായി പിതാവ് പറഞ്ഞുപറയിക്കുന്നതെന്ന് കരുതുന്ന വീഡിയോ പുറത്തുവന്നു. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടി 'മോദി ബുദ്ധിമാനാണ്. വേറെ പലരും മണ്ടന്‍മാരാണ്' എന്ന് പറഞ്ഞ ശേഷം സമീപത്ത് നില്‍ക്കുന്ന (വീഡിയോ ദൃശ്യത്തിലില്ല) പിതാവിനോട് തിരിഞ്ഞ് നിഷ്‌കളങ്കമായി 'ഇത്രേം മതിയോ അച്ഛാ, ഇത് വൈറലാകുമോ' എന്ന് ചോദിക്കുന്നുണ്ട്. മോദി അനുകൂലികള്‍ തന്നെ ചിത്രീകരിച്ച വിഡിയോയാണോ അതോ മോദി അനുഭാവികളെ പരിഹസിക്കാൻ രാഷ്ട്രീയ പ്രതിയോഗികള്‍ ചെയ്തതാണോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

Read More >>