കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ നേതാവ് കള്ളപ്പണം വെളുപ്പിക്കുന്നെന്ന ആരോപണവുമായി വി വി രാജേഷ്

തിരുവനന്തപുരം വികാസ് ഭവന്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 80 ബസ്സുകളുടെ ദിവസ കളക്ഷനിലെ 10 മുതല്‍ 100 രൂപ വരെയുള്ള നോട്ടുകള്‍ വാങ്ങി പകരം 500, 1000 രൂപാ നോട്ടുകള്‍ വിതരണം ചെയ്യുകയാണ് ഒരു ഇടതുപക്ഷ യൂണിയന്‍ നേതാവെന്ന് രാജേഷ് പറയുന്നു.

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ നേതാവ് കള്ളപ്പണം വെളുപ്പിക്കുന്നെന്ന ആരോപണവുമായി വി വി രാജേഷ്

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ നേതാവ് കള്ളപ്പണം വെളുപ്പിക്കുന്നെന്ന ആരോപണവുമായി ബിജെപി നേതാവ് വിവി രാജേഷ്. മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയാന്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് രാജേഷിന്റെ ആരോപണം. തിരുവനന്തപുരം വികാസ് ഭവന്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 80 ബസ്സുകളുടെ ദിവസ കളക്ഷനിലെ 10 മുതല്‍ 100 രൂപ വരെയുള്ള നോട്ടുകള്‍ വാങ്ങി പകരം 500, 1000 രൂപാ നോട്ടുകള്‍ വിതരണം ചെയ്യുകയാണ് ഒരു ഇടതുപക്ഷ യൂണിയന്‍ നേതാവെന്ന് രാജേഷ് പറയുന്നു.

ഇത്തരത്തില്‍ ഇതുവരെയായി 35 ലക്ഷം രൂപയുടെ കള്ളപ്പണം മാറ്റിയെടുത്തതായും ഇന്നലെ രാത്രിയും ഇതു നടന്നെന്നും രാജേഷ് ആരോപിക്കുന്നു. മോഡിയെ വിമര്‍ശിച്ചു സമയം കളയാതെ തെളിവുസഹിതം നല്‍കിയ ഈ സംഭവം അന്വേഷിച്ചു പുറത്തുകൊണ്ടുവരൂ. ഇടപെട്ടില്ലെങ്കില്‍ നാളെയിക്കാര്യത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് ഇടപെടുമെന്നും അപ്പോള്‍ മുട്ടാപ്പൊക്ക് ന്യായം പറയരുതെന്നും രാജേഷ് പോസ്റ്റില്‍ പറയുന്നു.

Read More >>