എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തനക്ഷമമാകുമെങ്കിലും പുതിയ നോട്ടുകള്‍ ലഭിക്കില്ല; ലഭിക്കുന്നത് 50,100 രൂപ നോട്ടുകള്‍ മാത്രം

എടിഎമ്മില്‍ പണമിടപാടിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പുതി നോട്ടുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമയാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അതിന് ഇനിയും മുന്നുനാല് ദിനങ്ങള്‍ എടുക്കും. ഒരാഴ്ചയോടു കൂടി മാത്രമേ എടിഎമ്മുകളില്‍ നിന്നും പുതിയ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയുകയുള്ളു

എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തനക്ഷമമാകുമെങ്കിലും പുതിയ നോട്ടുകള്‍ ലഭിക്കില്ല; ലഭിക്കുന്നത് 50,100 രൂപ നോട്ടുകള്‍ മാത്രം

രാജ്യത്ത് 1000, 500 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ച ബാങ്കിടപാടുകള്‍ ഇന്ന് പുനരാരംഭിച്ചു. എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്ന തുകകളില്‍ പുതി നോട്ടുകള്‍ കാണില്ല. തുടക്കത്തില്‍ 50, 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎം വഴി പിന്‍വലിക്കാന്‍ സാധിക്കുള്ളുവെന്ന് എസ്ബിറ്റി ജനറല്‍ മാനേജര്‍ ദേവിപ്രസാദ് നാരദാ ന്യൂസിനോടു പറഞ്ഞു.


എടിഎമ്മില്‍ പണമിടപാടിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പുതി നോട്ടുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമയാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അതിന് ഇനിയും മുന്നുനാല് ദിനങ്ങള്‍ എടുക്കും. ഒരാഴ്ചയോടു കൂടി മാത്രമേ എടിഎമ്മുകളില്‍ നിന്നും പുതിയ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയുകയുള്ളു- ദേവിപ്രസാദ് പറഞ്ഞു.

പ്രവര്‍ത്തനം പുനരാരംഭിച്ച ബാങ്കുകളില്‍ കറന്‍സി മാറ്റിവാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരങ്ങളിലെ ബാങ്കുകള്‍ക്കു മുന്നില്‍ രാവിലെ 5 മണിക്കു തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു.

തിരുവന്തപുരം നഗരത്തിലെ ബാങ്കുകളില്‍ തിരക്ക് നിയന്ത്രണാധീതമായി തുടരുകയാണ്. പലബാങ്കുകളും പ്രവര്‍ത്തിക്കുന്നത് പോലീസ് സഹായത്തോടെയാണ്. ബാങ്കുകളില്‍ കറന്‍സി മാറ്റി വാങ്ങാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് നോട്ടുകള്‍ മാറ്റിവാങ്ങാനാണ്.

Read More >>