മോദിയെ നോക്കി ചിരിക്കാനും ഒരുമിച്ച് ഫ്രെയിമില്‍ വരാനും കഴിയില്ല; ഗോയങ്ക അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് അവാര്‍ഡ് ജേതാവ് അക്ഷയ് മുകുള്‍

ഗോയങ്ക അവാര്‍ഡിനോട് തനിക്ക് യാതൊരുവിധ അനാദരവില്ലെന്നും എന്നാല്‍ മോദിയും താനും ഒരേ ഫ്രെയിമില്‍ വരുന്നതും അവാര്‍ഡ് വാങ്ങുമ്പോള്‍ അദ്ദേഹത്തിനൊപ്പം ക്യാമറയിലേക്ക് നോക്കി ചിരിക്കേണ്ടി വരുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്ഷയ് മുകുള്‍ പറഞ്ഞു.

മോദിയെ നോക്കി ചിരിക്കാനും ഒരുമിച്ച് ഫ്രെയിമില്‍ വരാനും കഴിയില്ല; ഗോയങ്ക അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് അവാര്‍ഡ് ജേതാവ് അക്ഷയ് മുകുള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാട്ടി അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നു വിട്ടുനിന്നു പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍. ഈ വര്‍ഷത്തെ രാമനാഥ് ഗോയങ്ക പുരസ്‌കാരം അക്ഷയ് മുകുളിനായിരുന്നു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവാര്‍ഡ് വിതരണം ചെയ്തത്. മോദിയുടെ കയ്യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാലാണ് അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന് അക്ഷയ് വ്യക്തമാക്കി.


ഗോയങ്ക അവാര്‍ഡിനോട് തനിക്ക് യാതൊരുവിധ അനാദരവുമില്ലെന്നും എന്നാല്‍ മോദിയും താനും ഒരേ ഫ്രെയിമില്‍ വരുന്നതും അവാര്‍ഡ് വാങ്ങുമ്പോള്‍ അദ്ദേഹത്തിനൊപ്പം ക്യാമറയിലേക്ക് നോക്കി ചിരിക്കേണ്ടി വരുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്ഷയ് മുകുള്‍ പറഞ്ഞു.

ഗീത പ്രസ് ആന്റ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിനാണ് അക്ഷയ്ക്ക് ഗോയങ്ക പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര വിതരണത്തിന് മോദിയെ ക്ഷണിച്ചതില്‍ ഇന്ത്യന്‍ എക്സ്പ്രസിലെ എഡിറ്റോറിയല്‍ വിഭാഗത്തിലുള്ള പലരും എതിര്‍പ്പ് പ്രകടിപ്പിച്ചതായും സൂചനകളുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ പത്രമാനേജറോട് ചോദിക്കാനാണ് ചീഫ് എഡിറ്റര്‍ രാജ്‌കമല്‍ ത്സാ പറഞ്ഞത്.

Read More >>