അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 'മേഴ്സിഡിസ് രഥം'

റാലികളിലും പൊതു യോഗങ്ങളിലും പങ്കെടുക്കുമ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഉയർത്താവുന്ന തരത്തിലുള്ള പ്ലാറ്റ്ഫോം, സ്പീക്കറുകൾ, മൈക്ക് സെറ്റുകൾ എന്നിവ ബസിലുണ്ട്. മാത്രമല്ല സിസിടിവി ക്യാമറകൾ, ടെലിവിഷൻ സ്ക്രീനുകൾ, സോഫാ സെറ്റുകൾ, അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള കിടപ്പുമുറി എന്നിയും ബസിലുണ്ട്. പുറത്തു നടക്കുന്ന പ്രകടനങ്ങൾ തത്സമയം ഒപ്പിയെടുക്കാൻ പ്രത്യേകം ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്.

അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി

ലക്നൗ: സമാജ്‍വാദി പാർട്ടിക്കുള്ളിലെ പടലപ്പിണങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ 'വികാസ് യാത്ര' ആരംഭിച്ചു. പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവാണ് രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. പ്രത്യേകം തയ്യാറാക്കിയ ആഡംബര ബസിലാണ് അഖിലേഷ് സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് പര്യടനം നടത്തുക. യാത്ര അവസാനിക്കുന്നതു വരെ ഒരേ സമയം മുഖ്യമന്ത്രിയുടെ വസതിയും ഓഫീസും പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.


പൂർണമായും എയർകണ്ടീഷൻ ചെയ്ത മേഴ്സിഡിസ് ബസാണ് യാത്രയ്ക്കായി തയ്യാറാക്കിയത്. രണ്ട് കംപാർട്മെന്റുകളായാണ് ബസ് സജീകരിച്ചത്. റാലികളിലും പൊതു യോഗങ്ങളിലും പങ്കെടുക്കുമ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഉയർത്താവുന്ന തരത്തിലുള്ള പ്ലാറ്റ്ഫോം, സ്പീക്കറുകൾ, മൈക്ക് സെറ്റുകൾ എന്നിവ ബസിലുണ്ട്. മാത്രമല്ല സിസിടിവി ക്യാമറകൾ, ടെലിവിഷൻ സ്ക്രീനുകൾ, സോഫാ സെറ്റുകൾ, അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള കിടപ്പുമുറി എന്നിവയും ബസിലുണ്ട്. പുറത്തു നടക്കുന്ന പ്രകടനങ്ങൾ തത്സമയം ഒപ്പിയെടുക്കാൻ പ്രത്യേകം ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്.

seat

നാലു സീറ്റുകൾ മാത്രമാണ് ബസിലുള്ളത്. മാർദ്ദവമേറിയ തുകൽ ഉപയോഗിച്ച് നിർമ്മിച്ച ചുകന്ന സീറ്റ് പ്രധാന പ്രചാരകന് ഉപയോഗിക്കാനുള്ളതാണ്.

സംസ്ഥാനത്തുടനീളം റാലികൾ സംഘടിപ്പിക്കുന്നതിനേക്കാൾ ജനങ്ങളോട് നേരിട്ട് സംവദിക്കാൻ രഥ യാത്രയാണ് മികച്ച മാർഗമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഖിലേഷ് യാദവിന് പുറമെ ഭാര്യയും കനൂജിൽ നിന്നുള്ള എംഎൽഎയുമായ ഡിംപിൾ യാദവും മൂന്നു മക്കളും വികാസ് യാത്രയ്ക്കൊപ്പമുണ്ട്.

yadav

യാത്ര പുറപ്പെടും മുൻപുണ്ടായ ചെറിയ സാങ്കേതിക തകരാറ് പരിഹരിക്കാൻ വാഹനം നിർത്തിയപ്പോൾ അഖിലേഷ് യാദവ് ലിഫ്റ്റ് ഉയർത്തി കൂടിനിന്ന പ്രവർത്തകരെ അഭിസംബോധന ചെയ്തു.

Read More >>