ആ പൂച്ചക്കണ്ണനെ പോലെ ഇതാ നേപ്പാളി പച്ചക്കറിക്കാരി; സൈബറില്‍ പതിഞ്ഞ് വൈറലാകുന്നു

പൂച്ചക്കണ്ണുള്ള പാക്ക് യുവാവിന് ശേഷം നേപ്പാള്‍സുന്ദരി ഇന്റര്‍നെറ്റ് തരംഗമാകുന്നു. കരുത്തും സൗന്ദര്യവും തന്റേടവുമെല്ലാം ഒത്തു ചേരുന്ന അവളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് സൈബര്‍ ലോകം. ഫാഷന്റെ ലോകം അവളെയും തേടിവരാതിരിക്കില്ല.

ആ പൂച്ചക്കണ്ണനെ പോലെ ഇതാ നേപ്പാളി പച്ചക്കറിക്കാരി; സൈബറില്‍ പതിഞ്ഞ് വൈറലാകുന്നു

പാക്കിസ്താനിലെ ഒരു ചായക്കടയില്‍ ചായ അടിച്ചുകൊണ്ടിരുന്ന അര്‍ഷദ് ഖാനെന്ന യുവാവ് പെട്ടെന്നൊരു ദിവസമാണ് പ്രശസ്തനായത്. അത്രത്തോളം സാധാരണമല്ലാത്ത തന്റെ പൂച്ചക്കണ്ണും സൗന്ദര്യവുമാണ് അര്‍ഷാദിനെ ചായക്കട ജോലിയില്‍ നിന്ന് മോഡലിംഗിന്റെ ലോകത്തേക്ക് പറിച്ചു നട്ടത്. ജിയ അലിയെന്ന പാക്ക് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോയാണ് അര്‍ഷദ് ഖാനെ പ്രശസ്തനാക്കിയത്.

[caption id="" align="aligncenter" width="640"]arshad khan എന്നതിനുള്ള ചിത്രം അര്‍ഷദ് ഖാന്‍

[/caption]

അര്‍ഷദ് ഖാന് പിന്നാലെ അപൂര്‍വ ഫോട്ടോ കൊണ്ട് തരംഗമാകുകയാണ് നേപ്പാള്‍ സ്വദേശിനിയായ പച്ചക്കറി വ്യാപാരം നടത്തുന്ന യുവതി. പച്ചക്കറി കൂടയ്ക്കരികെ അലസമായി നിന്ന് ഫോണില്‍ സംസാരിക്കുന്ന പച്ച ചുരിദാര്‍ ധരിച്ച യുവതിയുടെ ചിത്രമാണ് സെന്‍സേഷനലാകുന്നത്. രൂപ്ചന്ദ്ര മഹാജന്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പിന്നീട് ട്വിറ്ററിലൂടെ വൈറലായത്. പുറത്ത് പച്ചക്കറിപ്പെട്ടി തൂക്കി മനോഹരമായ പാലത്തിലൂടെ നടന്നുവരുന്ന യുവതിയുടെ മറ്റ് ചിത്രങ്ങളും വൈറലായിട്ടുണ്ട്. പേരറിയാത്ത ഈ സുന്ദരിയെത്തേടി അര്‍ഷദ് ഖാന് ലഭിച്ച ഭാഗ്യം വരുമോ എന്നാണ് ഇനിയറിയാനുള്ളത്. ഇതാ കരുത്തും സൗന്ദര്യവും ഒന്നിക്കുന്നു എന്ന് അവളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ പറയുന്നു.