ജിഷാ വധക്കേസ്‌ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയില്‍നിന്നും ഇറക്കിവിട്ടു

കോടതി മുറിക്കുളളില്‍ കടന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം അഭിഭാഷകരാണ് രംഗത്തെത്തിയത്.

ജിഷാ വധക്കേസ്‌ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയില്‍നിന്നും ഇറക്കിവിട്ടു

കൊച്ചി: എറണാകുളത്ത് കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷാ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 12 മാധ്യമപ്രവര്‍ത്തകരെയാണ് കോടതി മുറിയില്‍നിന്നും ഇറക്കിവിട്ടത്. കോടതി മുറിക്കുളളില്‍ കടന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം അഭിഭാഷകരാണ് രംഗത്തെത്തിയത്. ജിഷാ വധക്കേസില്‍ ഇന്നുമുതല്‍ വിചാരണ ആരംഭിച്ചു.

അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങണമെന്ന് ശിരസ്താര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വനിതകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിടുകയായിരുന്നു.

Read More >>