ഇന്ത്യയിലെ പ്രായം കുറഞ്ഞ 'സിംഗിള്‍ ഡാഡി' ആദിത്യ തിവാരി

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനെയാണ് അവനീഷ് ദത്തെടുത്തത്.

ഇന്ത്യയിലെ പ്രായം കുറഞ്ഞ

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ആദിത്യ തിവാരിയെയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 'സിംഗിൾ ഡാഡി'യായി പരിഗണിക്കുന്നത്. പക്ഷെ ആദിത്യയ്ക്ക് ജനിച്ച കുട്ടിയായിരുന്നില്ല. ദത്തെടുക്കുകയായിരുന്നു. 30 വയസാണ് ഇന്ത്യയില്‍ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള പ്രായം. ആദിത്യയ്ക്ക് 28 വയസുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. ആദിത്യ ദത്തെടുത്ത അവനീഷിന് ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതകരോഗമുണ്ട്. ബുദ്ധിക്കും വളര്‍ച്ചയ്ക്കും കുറവുണ്ടാക്കുന്ന അവസ്ഥയാണ് ഈ രോഗം. വിവാഹത്തിനു മുമ്പായിരുന്നു ദത്തെടുക്കല്‍. അപ്പോള്‍ അവനീഷിനെ എല്ലാവരും വിലക്കി. അസുഖമുള്ള ദത്തുപുത്രന്റെ അമ്മയാകാന്‍ ആരെയും കിട്ടില്ലെന്ന്.


ADITYA 2
അവനീഷിനെ പരിപാലിക്കാന്‍ കെല്‍പ്പുള്ള പങ്കാളിയെയാണ് തേടിയത്. കിട്ടുകയും ചെയ്തു. വിവാഹദിവസം മരങ്ങള്‍ നട്ടും പതിനായിരത്തോളം പേര്‍ സ്വയം പ്രേരിതരായി വിവാഹത്തിനെത്തിയുംചടങ്ങ് വ്യത്യസ്തമാക്കി. മണി രത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ സിനിമയില്‍ കുട്ടിയെ ദത്തെടുക്കാന്‍ വേണ്ടി വിവാഹം കഴിക്കുന്ന കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അവനീഷിന് അതു വേണ്ടി വന്നില്ല.

Read More >>