അരൂര്‍ പാലത്തില്‍ന്നും ഒമ്പതുപേരുമായി വാഹനം കായലിലേക്ക് മറിഞ്ഞു; അഞ്ചുപേരെ കാണാതായി

പാലത്തിന്റെ കൈവരി തകര്‍ത്താണ് വാഹനം കായലിലേക്ക് പതിച്ചത്. ഡ്രൈവര്‍ ഒഴികെ ശേഷിക്കുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് ലഭിക്കുന്ന വിവരം.

അരൂര്‍ പാലത്തില്‍ന്നും ഒമ്പതുപേരുമായി വാഹനം കായലിലേക്ക് മറിഞ്ഞു; അഞ്ചുപേരെ കാണാതായി

കൊച്ചി:  അരൂര്‍ പാലത്തില്‍ നിന്നും വാഹനം കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ നീന്തി രക്ഷപെട്ടു. പാലത്തിന്റെ കൈവരി തകര്‍ത്താണ് വാഹനം കായലിലേക്ക് പതിച്ചത്. ഡ്രൈവര്‍ ഒഴികെ ശേഷിക്കുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് ലഭിക്കുന്ന വിവരം.

ഇവര്‍ സഞ്ചരിച്ച വാഹനം ലോറിക്ക് പിന്നിടിച്ചതിനുശേഷം നിയന്ത്രണം വിട്ട് കായലിലേക്ക് മറിയുകയായിരുന്നു. പന്തല്‍ നിര്‍മാണത്തിനായി എറണാകുളം ഭാഗത്ത് നിന്നും ചേര്‍ത്തലയ്ക്ക് പോകുംവഴിയാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റല്‍ ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രക്ഷപ്പെട്ട നാലു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More >>