വിഎം സുധീരന്‍ ഇതൊന്നും കാണുന്നില്ലേ; ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു - എബിവിപി പരസ്യസഖ്യം

ഇന്നാണ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്. ആകെയുള്ള ആറ് സീറ്റില്‍ മൂന്നെണ്ണംവീതം എബിവിപിയും കെഎസ്‌യുവും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍സ്ഥാനം വരെ എബിവിപിക്ക് വിട്ടുനല്‍കാന്‍ കെഎസ്‌യു തയ്യാറായതായും എസ്എഫ്‌ഐ പറഞ്ഞു.

വിഎം സുധീരന്‍ ഇതൊന്നും കാണുന്നില്ലേ; ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു - എബിവിപി പരസ്യസഖ്യം

തിരുവനന്തപുരം ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവും എബിവിപിയും ഒരുമിച്ച് മത്സരിക്കും. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള മുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു. ഇരു പാര്‍ടിയിലെയും നേതാക്കള്‍ പങ്കെടുത്താണ് സീറ്റ് വിഭജനചര്‍ച്ച ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു.

ഇന്നാണ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്. ആകെയുള്ള ആറ് സീറ്റില്‍ മൂന്നെണ്ണംവീതം എബിവിപിയും കെഎസ്‌യുവും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍സ്ഥാനം വരെ എബിവിപിക്ക് വിട്ടുനല്‍കാന്‍ കെഎസ്‌യു തയ്യാറായതായും എസ്എഫ്‌ഐ പറഞ്ഞു.


ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതില്‍ ഒരുവിഭാഗം കെഎസ്‌യു പ്രവര്‍ത്തകര്‍ ഇടഞ്ഞതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നു. ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍, ജനറല്‍ സെക്രട്ടറി എന്നീ സുപ്രധാന സ്ഥാനങ്ങളാണ് എബിവിപിക്ക് വിട്ടുനല്‍കിയത്.

ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, കൌണ്‍സിലര്‍ സ്ഥാനങ്ങളിലേക്ക് കെഎസ്‌യുവും മത്സരിക്കുന്നു. വിദ്യാര്‍ഥി ക്യാമ്പയിന്‍പോലും ഇരുകൂട്ടരും ഒരുമിച്ചാണ് നടത്തിയത്. സ്ഥാനാര്‍ഥികളുടെ ചിത്രംവച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രചാരണവും വ്യാപകമായി ഇവര്‍ നടത്തി.

കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പിലും കെഎസ്‌യു എബിവിപി രഹസ്യധാരണയുണ്ടായിരുന്നുവെന്ന് എസ്എഫ്‌ഐ പറഞ്ഞു. എന്നാല്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയാണ് എസ്എഫ്‌ഐ രഹസ്യ ധാരണയ്ക്ക് മറുപടി നല്‍കിയത്. ബിജെപിയോ അനുബന്ധ സംഘടനകളോ ആയി യാതൊരു സഖ്യവും എവിടെയും പാടില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കർശന നിർദ്ദേശം നിലനില്‍ക്കേയാണ് ആര്യനാട്ടെ ഈ പരസ്യ സഖ്യം.