എബിവിപിക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന കെഎസ്‌യു ആര്യനാട് ഐടിഐ യൂണിറ്റ് പരിച്ചുവിട്ടതായി ഷാഫി പറമ്പില്‍ എംഎല്‍എ

സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എബിവിപിക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന കെഎസ്‌യു ആര്യനാട് ഐടിഐ യൂണിറ്റ് പരിച്ചുവിട്ടതായി ഷാഫി പറമ്പില്‍ എംഎല്‍എ

ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ എബിവിപിക്കൊപ്പം സഖ്യം ചേര്‍ന്ന്‌ മത്സരിക്കുന്ന സംഭവത്തില്‍ കെഎസ്‌യു ഐടിഐ യൂണിറ്റ്‌ കെഎസ്‌യു സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.തിരുവനന്തപുരം ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവും എബിവിപിയും ഒരുമിച്ച് മത്സരിക്കുന്ന സംഭവം വിവാദമായിരുന്നു. ബിജെപിയോ അനുബന്ധ സംഘടനകളോ ആയി യാതൊരു സഖ്യവും എവിടെയും നടത്തുന്നതല്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവന നിലനില്‍ക്കേയാണ് ആര്യനാട്ടെ ഈ പരസ്യ സഖ്യം നിലവില്‍ വന്നത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള മുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചിരുന്നു.

വിഎം സുധീരന്‍ ഇതൊന്നും കാണുന്നില്ലേ; ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു – എബിവിപി പരസ്യസഖ്യം

Read More >>