വേർഡ്‌പ്രസ്സ് ട്രാൻസ്ലേഷൻ ഡേയിൽ കൊച്ചിയിൽ ഒരു കൂട്ടായ്‌മ

ആലുവയിലെ ഓഫ്ഷോറന്റ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ വെച്ചായിരുന്നു മലയാളത്തിലെ വേർഡ്‌പ്രസ്സ് പ്രവർത്തകർ ഒത്തുചേർന്നത്. ഐ ടി രംഗത്ത് പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

വേർഡ്‌പ്രസ്സ് ട്രാൻസ്ലേഷൻ ഡേയിൽ കൊച്ചിയിൽ ഒരു കൂട്ടായ്‌മവേർഡ്‌പ്രസ്സ് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന വിവർത്തനദിനം മലയാളത്തിനെ പ്രതിനിധീകരിച്ച് നവംബർ 12, 2016 ശനിയാഴ്‌ച കൊച്ചിയിൽ സംഘടിപ്പിച്ചു. ലോകത്തിലെ തന്നെ മുൻ നിരയിൽ നിൽക്കുന്ന ഓപൺ സോഴ്‌സ്‌ പ്രൊജക്‌റ്റ് കണ്ടന്റ് മാനേജ്‌മെന്റ് സിസ്‌റ്റവുമായ വേർഡ്‌പ്രസ്സ് അതിന്റെ പ്രവർത്തനങ്ങൾ ലോകത്തിലെ എല്ലാ ഭാഷകളിലേയ്‌ക്കും എത്തിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും രണ്ടു പ്രാവശ്യം വീതം വിവർത്തനദിനം സംഘടിപ്പിക്കുന്നത്. പ്രധാനമായും ബ്ലോഗ് ചെയ്യാൻ വേണ്ടി ഉപയോഗിക്കപ്പെടുന്ന സൗജന്യ പ്ലാറ്റ്‌ഫോമായ വേർഡ്‌പ്രസ്സ് അനന്തസാധ്യതകളുള്ള പ്ലഗിൻസുകളും തീമുകളും സൗജന്യമായി നൽകുന്നുണ്ട്.


ആലുവയിലെ ഓഫ്ഷോറന്റ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ വെച്ചായിരുന്നു മലയാളത്തിലെ വേർഡ്‌പ്രസ്സ് പ്രവർത്തകർ ഒത്തുചേർന്നത്. ഐടി രംഗത്ത് പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വേർഡ്‌പ്രസ്സിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചെത്തിയ വിദ്യാർത്ഥികൾക്ക് വേർഡ്‌പ്രസ്സ് പ്രോഗ്രാമർ ഹരിയുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ബിഗുൽ സ്വാഗതപ്രസംഗവും വേർഡ്‌പ്രസ്സിനെപ്പറ്റി മുഖവുര നൽകുകയും ചെയ്‌തു. ലോകവേർഡ്‌പ്രസ്സ് വിവർത്തനദിനത്തിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിലെ പ്രവർത്തകരുമായി വീഡിയോ ചാറ്റിലൂടെ പങ്കെടുത്തവർ സംസാരിച്ചു.

വേർഡ്‌പ്രസ്സ് ലോക്കലൈസേഷനിൽ ഇന്ത്യയിൽ നിന്നുമുള്ള ഭാഷകളിൽ മുൻ നിരയിലെത്താൻ മലയാളത്തിനു കഴിഞ്ഞു. ഇപ്പോൾ 70 ശതമാനത്തിലേറെയും പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു മലയാളം വിവർത്തനം. ഒരു മാസത്തിനുള്ളിൽ പ്രൊജക്‌റ്റ് പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടെ മലയാളവും വേർഡ്‌പ്രസ്സ് പ്രാദേശികവേർഷനുകളിൽ ഒന്നാകും.
ഒരു പകൽ മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ പുതിയ അംഗങ്ങൾക്ക് നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും, എല്ലാവരും ഒത്തിരുന്ന് വിവർത്തനം ചെയ്യുകയും ചെയ്‌തു. വേർഡ്‌പ്രസ്സിനെ പൂർണ്ണമായും മലയാളത്തിൽ സജ്ജമാക്കുകയും അതിനുവേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് വേർഡ്‌പ്രസ്സ് കൊച്ചി കമ്യൂണിറ്റിയുടെ പ്രധാന പ്രവർത്തനലക്ഷ്യം

.word

Read More >>